#kerala #Top Four

ഓണപ്പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് സമ്പ്രദായം; പ്രത്യേക പഠനപിന്തുണയുണ്ടാകും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷയിലെ മിനിമം മാര്‍ക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. 10-ാം ക്ലാസില്‍ അടുത്ത അധ്യയനവര്‍ഷം മുതലാണു മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കുക.

Also Read: കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ.ഹാരിസ്

ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളില്‍ കുറഞ്ഞത് 30% മാര്‍ക്കാണ് നേടേണ്ടത്. മിനിം മാര്‍ക്ക് നേടാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ പരിപാടികള്‍ ഉണ്ടാകും. സെപ്റ്റംബറില്‍ രണ്ടാഴ്ചയായിരിക്കും പഠനപിന്തുണ പരിപാടികള്‍. ഇതിന് സ്‌കൂള്‍ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകും. എഇഒ മുതലുള്ള വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഓണപ്പരീക്ഷയുടെ ഫലം സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *