#india #Top Four

ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ജി-7 രാജ്യങ്ങളോട് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി7ല്‍റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് കൊണ്ടാണ് പുതിയ തന്ത്രവുമായി ട്രംപ് ഇറങ്ങിയിരികുന്നത്. യുക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം.

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; തയാറെടുപ്പുകളും ഒരുക്കങ്ങളും തുടങ്ങി

”റഷ്യന്‍ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുട്ടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കുകയാണ്. യുക്രെയ്ന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഈ ആഴ്ച ആദ്യം, ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവര്‍ ഞങ്ങളോടൊപ്പം ചേരും. യുദ്ധം അവസാനിക്കുന്ന ദിവസം വരുന്നത് വരെ ഉയര്‍ന്ന തീരുവകള്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തണം. ജി-7 രാജ്യങ്ങളും ഞങ്ങളോടൊപ്പം മുന്നേറേണം, യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *