#kerala #Top Four

ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത്, 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. അടൂരിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട്‌നിറച്ചാണ് രാഹുല്‍ ശബരിമലയിലേയ്ക്ക് പോയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അതേസമയം, ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല.

 

Leave a comment

Your email address will not be published. Required fields are marked *