#kerala #Top Four

മന്ത്രി വാക്ക് പാലിച്ചു; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

കുമ്പള: സ്‌കൂള്‍ കലോത്സവത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം നടക്കവേ അധ്യാപകര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മുടങ്ങിയ പരിപാടി അതേവേദിയില്‍ വിദ്യാര്‍ഥികള്‍ വീണ്ടും അവതരിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതേ വേദിയില്‍ മുടങ്ങിയപ്പോയ മൂകാഭിനയം അവതരിപ്പി്കകാന്‍ അവസരം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെയും വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയിലാണ് വീണ്ടും പരിപാടി അവതരിപ്പിച്ചത്. കനത്ത പൊലീസ് സുരക്ഷയില്‍ ആണ് പരിപാടി അവതരിപ്പിച്ചത്.

മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

നേരത്തേ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ തിങ്കളാഴ്ച അതുണ്ടായില്ല. പരിപാടി അനൗണ്‍സ് ചെയ്തപ്പോള്‍ത്തന്നെ സദസ്സില്‍ നിന്ന് പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളി ഉയര്‍ന്നു. കുട്ടികള്‍ കഫിയ ധരിച്ചാണ് ആദ്യം സ്റ്റേജിലെത്തിയത്. അത് കലോത്സവ മാന്വലില്‍ അനുവദനീയമല്ലാത്തതിനാല്‍ അത് മാറ്റിയാണ് അവതരണം നടന്നത്. അധ്യാപകരെ അനുകൂലിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *