#kerala #Top Four

പാനൂര്‍ വടിവാള്‍ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വടിവാള്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ്

തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ആളുകല്‍ക്ക് നേരെ വടിവാളുമായി പാഞ്ഞെത്തുകയും ചെയ്തു.

പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്. ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ലാത്തി വീശി ഇരു പ്രവര്‍ത്തകരെയും മാറ്റിയെങ്കിലും പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി വീടുകളിലെത്തി ആക്രമണം  അഴിച്ചുവിടുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *