സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
കൊച്ചി: സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സ് സംവിധാനം ചെയ്ത യുവ സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
2022ല്‍ നടന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































