രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു, സംസ്ഥാനത്ത്‌ യു ഡി എഫ് തരംഗം

തിരുവനന്തപുരം : ലോക്‌സഭാ വോട്ടംഗ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്. 98,628 വോട്ടുകളുടെ ലീഡെടുത്ത രാഹുല്‍ ഗാന്ധി ഒരു ലക്ഷം വോട്ടിന്റെ ലീഡിലേക്ക് കുതിക്കുകയാണ്. മലപ്പുറത്ത് യു ഡി എഫിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 71623 വോട്ടുകളുടെയും എറണാകുളത്ത് യു ഡി എഫിന്റെ ഹൈബി ഈഡന്‍ 68482 വോട്ടുകളുടെയും ഇടുക്കിയില്‍ യു ഡി എഫിന്റെ ഡീന്‍ കൂര്യാക്കോസ് 51422 വോട്ടുകളുടെയും പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 48297 ലീഡില്‍ […]

സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ സത്യപ്രതിജ്ഞാ തിയ്യതി കുറിച്ച് ബിജെപി ; രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് പുറത്തു വരുന്ന സൂചന. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. ടെണ്ടര്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകം ഓര്‍ഡര്‍ പ്രകാരം പുഷ്പങ്ങള്‍ നല്‍കണമെന്നതാണ് ആവശ്യം. Also Read […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ ; ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ. മോദി തരംഗം രാജ്യത്ത് വീണ്ടും ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 12.30 ക്ക് മാധ്യമങ്ങളെ കാണും. Also Read ; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍ നാളെ രാവിലെ 8 മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ […]

വോട്ടെണ്ണല്‍ ആരംഭിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍; അരുണാചലില്‍ ബി.ജെ.പി. മുന്നില്‍, സിക്കിമില്‍ എസ്.കെ.എം. ലീഡ് ചെയ്യുന്നു.

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അരുണാചലില്‍ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. Also Read ; ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു 133 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബി.ജെ.പി. ഭരണം നേടിയിരുന്നു. 32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് ആദ്യഘട്ടത്തില്‍ ഇവിടെ […]

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം ഏടുക്കട്ടെ എന്നാണ് കോടതി വ്യക്തമാക്കിയത്.ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി ഇന്നലെയാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. Also Read ; കനത്ത മഴ ; കൊച്ചിയില്‍ വെള്ളക്കെട്ട് ,നഗരത്തില്‍ ഗതാഗത കുരുക്ക് […]

തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ പ്രത്യേക യോഗം വിളിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും. ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാള്‍ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ […]

പ്രതിപക്ഷം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് വീണ്ടും ആരോപിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കല്‍ക്കത്ത ഹൈക്കോടതി വിധിയെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മുസ്ലീം പ്രീണനം നടത്തുന്നു എന്ന ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 2010 മുതല്‍ ഒബിസി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതിയുടെ നടപടിയെ പരാമര്‍ശിച്ചാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോദി രംഗത്ത് വന്നിരിക്കുന്നത്. Also Read ;ഐടി പാര്‍ക്കുകളില്‍ മദ്യശാല ഉടന്‍ എത്തും ; സര്‍ക്കാര്‍ നിര്‍ദേശത്തിന് നിയമസഭാ അംഗീകാരം , രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും താന്‍ ഒരിക്കലും ഹിന്ദു-മുസ്ലീം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ഒരു […]

ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തില്‍ ഗൂഢാലോചന; ഇ പിയുടെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം:താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം നടത്തിയതില്‍ ഗുഢാലോചനയുണ്ടെന്നാരോപിച്ച് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലിസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പോലിസ് വ്യക്തമാക്കി. ഡിജിപിക്ക് ഇ പി ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ഇ പിയുടെയും മകന്റേയും മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. Also Read ; പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബിജെപി കേരള പ്രഭാരി പ്രകാശ് […]

rahul gandhi

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

റായ്ബറേലി: ലോകേസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പുരോഗമിക്കുന്നതിനിടെ ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി.റായ്ബറേലിയിലെ ബല്‍ഹാര പോളിംഗ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം.ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. Also Read ; പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് മൂന്ന് മണ്ഡലങ്ങളാണുള്ളത്. ഏറ്റവും […]