പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങള്‍ ഗൗരവമായി പറയാന്‍ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിനിടെ കേരള ഘടകം ജെഡിഎസില്‍ നിന്ന് […]

ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നുവെന്ന് ദേവഗൗഡ: നിഷേധിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ‘കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’- ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. […]

rahul gandhi

അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഉത്തര്‍പ്രദേശില്‍ എംഎല്‍എയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍. അദ്ദേഹത്തെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു. രാജവംശ രാഷ്ട്രീയത്തിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി ആദ്യം മനസ്സിലാക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. ‘ബിസിസിഐ ഒരു ബിജെപി വിഭാഗമാണെന്ന് അദ്ദേഹം കരുതി. പാവം, നിരക്ഷരനായ സഹപ്രവര്‍ത്തകന്‍… ‘ എന്നാണ് അസം മുഖ്യമന്ത്രി […]

രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി, പ്രചാരണ വിഷയമാക്കാന്‍ പ്രമേയവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. ജാതി സെന്‍സസുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. Also Read; രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം വരുന്ന തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നന്‍മക്ക് അത് അനിവാര്യമാണ്. സെന്‍സസ് […]

പിണറായിയും ബ്രിട്ടാസും ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പിനെത്തി, നോട്ട് നിരോധനം ശരിക്കും കുടുക്കി

ബി ജെ പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സഹകാരി സംരക്ഷണ പദയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി…ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റിലിയെ കാണാനെത്തിയത് എന്തിനായിരുന്നു… വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…        

പദയാത്ര സുരേഷ് ഗോപിക്ക് തൃശൂരില്‍ സീറ്റ് ഉറപ്പിക്കാനല്ല: പി കെ കൃഷ്ണദാസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ സീറ്റ് ഉറപ്പിക്കാനല്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പദയാത്ര സുരേഷ് ഗോപിക്ക് തട്ടകം ഉറപ്പിക്കാനല്ലെന്നും രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമല്ലെന്നും പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ ഇളകിയെന്നും സഹകരണ മേഖലയുടെ വിശ്വാസം തകര്‍ന്നുവെന്നും കരുവന്നൂര്‍ തട്ടിപ്പ് കേരളം കണ്ട സഹകരണ മെഗാ കുംഭകോണമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കുംഭകോണം അഴിമതിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടിയുടെ […]