ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ നിര്‍ണായക നീക്കം. ഡല്‍ഹി മദ്യനയ കേസില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാര്‍ശ ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കി ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. Also Read ; ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും […]

‘തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ല’; തുറന്നുപറച്ചിലില്‍ വെട്ടിലായി ഖുശ്ബു

ചെന്നൈ: തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ലെന്ന തുറന്നുപറച്ചിലില്‍ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഖുശ്ബു തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ലെന്ന് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഖുശ്ബുവിനെ കുഴപ്പത്തിലാക്കി. Also Read; പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍ പാര്‍ട്ടി പരിപാടികളില്‍ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും […]

മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ; റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി രംഗത്ത്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് റോബര്‍ട്ട് വദ്ര ഫേസ്ബുക്കിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന പോസ്റ്റിട്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മന്‍മോഹന്‍ സിംഗിന്റെ മരണം സംഭവിച്ചത് 9.51നാണ്. എന്നാല്‍ റോബര്‍ട്ട് വദ്ര അതിനു മുന്‍പ് തന്നെ പോസ്റ്റിട്ടെന്നാണ് ബിജെപി നേതാവ് ആരോപിക്കുന്നത്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകള്‍ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നും അമിത് മാളവ്യ […]

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ഡല്‍ഹി : അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. കൂടാതെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കും കത്ത് നല്‍കും. അതോടൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കത്ത് നല്‍കും. Also Read ; പാപ്പാഞ്ഞിയെ മാറ്റില്ല ; വെല്ലുവിളിച്ച് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംബേദ്കര്‍ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് […]

‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയും പ്രവര്‍ത്തിച്ചു വരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. Also Read; അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ […]

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചുവെന്നും അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആയിരുന്നു ഇവരെന്നും സന്ദീപ് പറഞ്ഞു. Also Read; പൂരം കലക്കല്‍ വിവാദം ; […]

വിജയം മാത്രമേ ലോകം അംഗീകരിക്കൂവെന്ന് സുരേഷ്‌ഗോപി, ബിജെപിക്കാര്‍ സ്ഥാനമോഹികളല്ലെന്ന് സുരേന്ദ്രന്‍

ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ കേരളത്തില്‍ 60 ശതമാനം സീറ്റും നേടാനാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. താന്‍ ഇക്കാര്യം പാലക്കാട്ടുവെച്ചും പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് (ദീനദയാല്‍ ഭവന്‍) ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് മന്ത്രിയുടെ വിമര്‍ശനം. Also Read ; ‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനക്കണക്കൊന്നും […]

അംബേദ്കര്‍ വിവാദം: ബിജെപിക്ക് കൂറ് മനുസ്മൃതിയോട് – നാഷണല്‍ ലീഗ്

തൃശൂര്‍: മനുസ്മൃതി നടപ്പിലാക്കണമെന്ന അജണ്ടയുള്ള ആര്‍.എസ്.എസിനും ബിജെപിക്കും അംബേദ്കറുടെ ആശയങ്ങളെ ഭയമാണ്, ഡോ.ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത ബിജെപിയോട് പൊറുക്കാനാവില്ല. ഭരണഘടന ശില്പിയോട് മാത്രമല്ല ഭരണഘടനയോടും കടുത്ത അസഹിഷ്ണുതയാണെന്ന് തുറന്നു പറഞ്ഞ അമിത്ഷാ ഭരണഘടന പദവികള്‍ രാജിവെക്കണമെന്ന് നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി കൂറ് പുലര്‍ത്തുന്നത് ഭരണഘടനയോടാണോ മനുസ്മൃതിയോടാണോ എന്നത് വ്യക്തമാക്കണം. ഭരണഘടനയെ തകര്‍ക്കുകയെന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെയുള്ള മുന്നറിയിപ്പിന്റെ മുദ്രാവാക്യമായ ‘ജയ് ഹിന്ദ്, ജയ് ഭീം’ രാജ്യമെങ്ങും അലയടിക്കുമെന്നും […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. Also Read ; ആന്‍ഡമാന്‍ കടലിനുമുകളിലെ ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്നാല്‍ ഈ ബില്‍ നിലവില്‍ വന്നാല്‍ 2034 മുതല്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച നടത്താനാണ് തീരുമാനം.ഭരണഘടന അനുച്ഛേദം 83 ഉം 172 […]

പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐ നേതാവ് വി എസ് സുനില്‍കുറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇതെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൊഴിയായി ഇക്കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തന്നെ കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. Also […]