കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; ശശി തരൂരിന് പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. അത് ഇത്രയും വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാന്‍ കൊടുവാളുമായി കോണ്‍ഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിര്‍ക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവിക ശൈലിയാണ്. പക്ഷെ നല്ലത് ചെയ്താല്‍ നല്ലതെന്ന് […]

ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ വ്യവസായ നയത്തെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ’ ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. Also Read; ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ… വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ വിരുദ്ധവികാരം ആളി […]

തരൂരിന്റെ നടപടി അച്ചടക്ക ലംഘനം, ഹൈക്കമാന്റ് തീരുമാനമെടുക്കണം; ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെയും നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ […]

ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് മാറിനിന്നിട്ടു വേണം തരൂര്‍ സ്വതന്ത്രമായ അഭിപ്രായം പറയാനെന്നാണ് അദ്ദേഹം പറഞ്ഞത്. Also Read; ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ വസ്തുതകള്‍ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂര്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരില്‍ അതിനെ പിന്താങ്ങരുതായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഇത്രയും നാള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം […]

ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍

തിരുവനന്തപുരം: ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞത്. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നുമാണ് തരൂര്‍ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: Also Read; ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് […]

കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം നടത്തുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ കേന്ദ്ര വായ്പയില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. Also Read; ക്രൂര റാഗിങ് നടത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനുവദിക്കില്ല ‘ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. വയനാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം യോജിച്ച സമരത്തിനും തയ്യാര്‍’ എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. Join […]

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രാവിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വൈത്തിരി വാര്‍ഡ് മെമ്പര്‍ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട്ടിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് […]

കിഫ്ബി റോഡിന് ടോള്‍ പിരിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. Also Read; സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി […]

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്; ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകും

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കി കോണ്‍ഗ്രസ്. സന്ദീപ് വാര്യരെ പാര്‍ട്ടിയുടെ വക്താവായാണ് നിയമിച്ചിരിക്കുന്നത്. അതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇനി മുതല്‍ സന്ദീപ് വാര്യരും പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു ഇതുസംബന്ധിച്ചുള്ള കത്ത് നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. Also Read; വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക് കെ.പി.സി.സി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ് അഡ്വ ദീപ്തി മേരി വര്‍ഗീസാണുള്ളത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാര്‍ട്ടിയുടെ […]

എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം […]