സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല, കിട്ടാത്ത മുന്തിരി പുളിക്കും , സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച സിപിഐഎമ്മിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കുമെന്നും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നുമാണ് സുധാകരന്‍ പറഞ്ഞത്. സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല. സന്ദീപിന്റെ വരവിനെ കെ മുരളീധരന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. Also Read ; നയന്‍താരയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, ധനുഷിനെ പിന്തുണച്ച് ഹാഷ്ടാഗുകള്‍ ; താരങ്ങളുടെ പിന്തുണ നയന്‍സിന്, പ്രതികരിക്കാതെ ധനുഷ് ഇത്രകാലം ബിജെപിക്കൊപ്പം നിന്ന ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ അത് […]

സന്ദീപ് വാര്യര്‍ പാണക്കാട് എത്തി ; സ്വീകരിച്ച് സാദ്ദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും

പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലീംലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. […]

‘സന്ദീപ് വാര്യര്‍ക്ക് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ’ ; കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പരിഹാസ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read ; ‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം ”ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. […]

‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം

പാലക്കാട് : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് ചേരിയില്‍. പാലക്കാട്ടെ കെപിസിസി ഓഫീസില്‍ കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ ഷോള്‍ അണിയിച്ച് സന്ദീപിനെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് പിന്നാലെ ‘സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. Also Read; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍ വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും ഞാന്‍ […]

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയം ഓരോ ദിവസവും മാറിമറിയുകയാണ്. തെരഞ്ഞെടുപ്പ് ചൂടിന് ഏക്കം കൂട്ടാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പാലക്കാട്ടെ ബിജെപിയുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. കെപിസിസി വാര്‍ത്താ സമ്മേളനം ഉടന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ദീപാദാസ് മുന്‍ഷിയും വി ഡി സതീശനും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന. Also Read ; വയനാടിനോടുള്ള കേന്ദ്ര […]

അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക തിരുനെല്ലിയിലെത്തും, കൊട്ടിക്കലാശത്തില്‍ ഒപ്പം രാഹുലും

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിലെ ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. അതേസമയം രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. Also Read ; നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി […]

ഒടുവില്‍ രാഹുലിനായി കെ മുരളീധരന്‍ പാലക്കാട്ടെത്തും ; ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ചൂട് കൊടുംമ്പിരി കത്തുമ്പോള്‍ ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കെ മുരളീധരന്‍. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാകും കെ മുരളീധരന്‍ പങ്കെടുക്കുക. മേപ്പറമ്പ് ജംങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. അതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് കെ മുരളീധരനെയാണ്. പക്ഷേ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ഒടുവില്‍ […]

പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാടില്‍ അരങ്ങേറിയ റെയ്ഡ് സംബന്ധിച്ച് ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. Also Read; സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 […]

താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിന് പിന്നാലെ സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താനും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും പറഞ്ഞു. അതേസമയം സുഹൃത്ത് വന്നത് തന്റെ കാറിലാണെന്നും പറഞ്ഞു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറില്‍ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ […]

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശ, ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ ജയിക്കും: കെ സുധാകരന്‍

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ രാഹുല്‍ ജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പോലീസിനെ നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. Also Read; നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി ‘പോലീസ് പരിശോധനയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോള്‍ ഒരു ക്ഷമാപണം പോലും നടത്താന്‍ പോലീസ് തയ്യാറായില്ല. […]