ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നു: പരിഹസിച്ച് മന്ത്രി റിയാസ്

പാലക്കാട്: കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കത്ത് വിവാദത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ് എന്ന് റിയാസ് പറഞ്ഞത്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാര്‍ട്ടിയില്‍ ഐക്യം ഇല്ലാത്തവരാണ് സര്‍ക്കാര്‍ പ്രശ്‌നമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. കൂടാതെ കത്ത് എയര്‍ ഇന്ത്യാ ഫ്‌ലൈറ്റില്‍ നിന്നും വീണതല്ലല്ലോയെന്നും റിയാസ് പരിഹസിച്ചു. […]

‘തടി വേണോ ജീവന്‍ വേണോ എന്നോര്‍ത്തോളൂ, ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല’ ; വിമതര്‍ക്കെതിരെ ഭീഷണിയുമായി സുധാകരന്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തി. Also Read; തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍ ; 3.8 ഗ്രാം കൊക്കെയ്‌നും 1 ലക്ഷം രൂപയും കണ്ടെടുത്തു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി പ്രസംഗം. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് […]

‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും വെളളാപ്പള്ളി ചൂണ്ടിക്കാട്ടി. Also Read; ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേല്‍ കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജയിലില്‍ ആക്കാന്‍ […]

സിപിഎം വിട്ട അബ്ദുള്‍ ഷുക്കൂറിനെ റാഞ്ചാന്‍ കോണ്‍ഗ്രസും ബിജെപിയും; പിടിച്ചു നിര്‍ത്താന്‍ സിപിഎം, ഷുക്കൂര്‍ ആര്‍ക്കൊപ്പം?

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മുന്നണികള്‍ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളും ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പി സരിന്‍ പാര്‍ട്ടി വിട്ടതും തുടര്‍ന്ന് സിപിഎം ചേരിയില്‍ ചേര്‍ന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. ഇപ്പോഴിതാ പാലക്കാട്ടെ സിപിഎമ്മിനുള്ളിലും പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.  പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഷുക്കൂറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. Also Read; കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി […]

കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി സരിന്‍; പിന്‍മാറില്ലെന്ന് മറുപടി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍. പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണം. ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും പി സരിന്‍ ആവശ്യപ്പെട്ടു. Also Read; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്’, പി സരിന്‍ പറഞ്ഞു. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും […]

‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി

തൃശ്ശൂര്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കു വെച്ചുവെന്നും, മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. […]

കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട് ഇടത്‌ സ്വതന്ത്രന്‍ പി സരിന്‍

തൃശ്ശൂര്‍: പാലക്കാട്ടെ എല്‍എഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ഉള്‍പ്പോരിനെയും തുറന്നു കാട്ടിയ സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎം പാളയത്തേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ സരിന്‍ തന്നെ പാലക്കാട്ടെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. രാഹുല്‍ മാങ്കൂട്ടത്തലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അമര്‍ഷമാണ് സരിനെ കോണ്‍ഗ്രസിന് നേരെ തിരിയാനുള്ള വഴിയൊരുക്കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് സരിന്റെ സന്ദര്‍ശനം. Also Read;തെരഞ്ഞെടുപ്പിന് […]

അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍

പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാലക്കാട്ടെയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പി വി അന്‍വറിനായുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. Also Read ; സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 […]

ഡോക്ടര്‍മാര്‍ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു; ‘ഇന്ന് അവധി, ഞങ്ങള്‍ ടൂറിലാണെന്ന’പരിഹാസ ബോര്‍ഡ് സ്ഥാപിച്ച് കോണ്‍ഗ്രസ്

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ട് ഡോക്ടര്‍മാര്‍ അവധി എടുത്തതിന്റെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. ഡോക്ടര്‍മാര്‍ മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാര്‍ ഇന്ന് ടൂറ് പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടത്. Also Read ;ഉരുള്‍ പൊട്ടല്‍ സമയത്ത് വയനാടിന് നാഥനില്ലാത്ത അവസ്ഥ, അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരും ഒരുമിച്ച് ലീവെടുക്കാന്‍ പാടില്ലെന്നും […]

വയനാട് ഉപതെരഞ്ഞെടുപ്പ് ; പ്രിയങ്കാ ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി ഈ മാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുക. ഇക്കാര്യം വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ എംഎല്‍എ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവും. Also Read ; ഹരിയാനയില്‍ 45 […]