പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍

ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ നേരിടാന്‍ ഖുശ്ബുവിനെ ഇറക്കണമെന്നാവശ്യം തമിഴ്‌നാട്ടിലെ സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. കെ അണ്ണാമലൈ അടക്കം നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്‍ഡിലുകളിലാണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാന്‍ അറിയുന്ന ഖുശ്ബു വയനാട്ടില്‍ പ്രിയങ്കയ്ക്ക് ഒത്ത മത്സരാര്‍ത്ഥിയാകുമെന്നാണ് പോസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്. Also Read ; കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം […]

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് […]

കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: അമ്പാടിമുക്ക് സഖാക്കള്‍,പോരാളി ഷാജി തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്.ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. Also Read ; കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. […]

മത്സര രംഗത്തേക്ക് ഉടനെയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും എന്ന് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം. Also Read ; റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍ ‘നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി […]

‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’; പുറത്താക്കണമെന്ന ആവശ്യവുമായി വീണ്ടും പോസ്റ്ററുകള്‍

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം അവസാനിക്കുന്നില്ല. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. തൃശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് നടത്താനിരിക്കെയാണ് പ്രതാപനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. Also Read; പാലക്കാട് കോണ്‍ഗ്രസില്‍ സര്‍പ്രൈസ് എന്‍ട്രി ; രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയോ ? പ്രതാപന്‍ […]

പാലക്കാട് കോണ്‍ഗ്രസില്‍ സര്‍പ്രൈസ് എന്‍ട്രി ; രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയോ ?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാ താരം രമേഷ് പിഷാരടിയാകും പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. Also Read ; ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ് പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് […]

മുന്നേറ്റമുണ്ടാക്കാത്ത കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരെ മാറ്റും, എഐസിസി തലത്തില്‍ പുതുമുഖങ്ങള്‍ ; കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നില്‍ നിന്ന പുതുമുഖങ്ങളെ നേതൃത്വങ്ങളിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഭാവിയില്‍ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം. Also Read ; മോദിയുടെ എട്ട് സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുടെ ആ മധുരപ്പൊതിയാല്‍ തകര്‍ത്തു, മറക്കില്ല ആ സ്നേഹം; തമിഴ്‌നാട് മുഖ്യമന്ത്രി എം […]

കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി ; ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത് ഇതില്‍ രാഷ്ട്രീയമാനം കാണരുത്

തൃശ്ശൂര്‍: തൃശൂരിലെ കെ കരുണാകരന്റെ സ്മൃതികൂടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമാനം കാണരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. Also Read ; തൃശൂര്‍ […]

‘നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

കണ്ണൂര്‍: കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍’ എന്ന പേരിലാണ് ബോര്‍ഡ്. ‘നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണിത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് […]

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പലയിടങ്ങളിലും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. Also Read ; വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും […]