പങ്കെടുക്കുന്നത് പാര്‍ട്ടി പരിപാടികളിലല്ല, പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീനും സണ്ണി ജോസഫും എല്ലാം എന്റെ നേതാക്കളാണ്. നേതാക്കളുടെ അഭിപ്രായങ്ങളില്‍ യോജിക്കുന്നുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനും ഞാന്‍ ബാധ്യസ്ഥനാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ല, അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്: കെ.മുരളീധരന്‍ സസ്പെന്‍ഷനിലായ ആള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഞാന്‍ പങ്കെടുക്കുന്നത് പാര്‍ട്ടി […]

രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ല, അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് മുളീധരന്റെ പ്രതികരണം. ഗുരുവായൂര്‍ ഏകാദശി; ശ്രീകോവില്‍ ശുചീകരണത്തിനായി ഇന്ന് 1 മണിക്ക് നട അടയ്ക്കും ‘എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ […]

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നു; പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി, കടുത്ത നടപടി വേണമെന്ന് നേതാക്കള്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി. ലൈംഗികാരോപണം നേരിടുന്ന രാഹുലിന് സംരക്ഷണം നല്‍കുന്നുവെന്ന് പറഞ്ഞാണ് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നത്. രാഹുലിന് എതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. ആരോപണങ്ങളില്‍ മൗനം പാലിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും. എസ് ഐ ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയില്‍ പാര്‍ട്ടിയില്‍ […]

കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെ സി വേണുഗോപാല്‍, ദേശീയ ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി ദേശീയ ജനറല്‍ സെക്രട്ടറി പദവി ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഊര്‍ജ്ജിതമായ ചര്‍ച്ചകളാണ് പുരോഗമിക്കുകയാണ്. കൊച്ചിയില്‍ ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് […]

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. 1980ല്‍ കോവളത്ത് നിന്നും 1991ല്‍ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. എസ്‌ഐആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ഇന്ന് മുതല്‍ തുടങ്ങി, വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന് നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്. ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി […]

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളത്. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവര്‍ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി ഭരണം ഉറപ്പുവരുത്താനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശബരിനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുക. സ്വന്തം […]

കെപിസിസി പുനഃസംഘടന തര്‍ക്കം; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം, പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്, ഡല്‍ഹിയില്‍ നാളെ യോഗം ചേരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനായി ഹൈമാന്‍ഡ് ഇടപെടും. തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനായി നേതാക്കളുമായി യോഗം ചേരും. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്താണ് കേരള നേതാക്കളുടെ യോഗം ചേരുക. മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ […]

ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

പാലക്കാട്: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ്. ചെയര്‍പേഴ്സനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷമാണ്, ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സി കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ നേരത്തേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പിഎം ശ്രീ; മന്ത്രിസഭാ യോഗങ്ങള്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി പി ഐ […]

തദ്ദേശ തെരഞ്ഞെടുപ്പ്; ആരെയും സ്ഥാനാര്‍ത്ഥികളാക്കാമെന്ന് വാക്ക് നല്‍കരുത്; നേതാക്കള്‍ക്ക് നിര്‍ദേശവുമായി കെസി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ എംപി. തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാര്‍ഥിയാക്കുമെന്ന് വാക്ക് നല്‍കരുതെന്നും കെ സി പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ‘സിറ്റ് ടു വിന്‍’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് കെ സി ഇക്കാര്യം സൂചിപ്പിച്ചത്. ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍ യുഡിഎഫിന്റെ വിജയത്തെ തടയാന്‍ കോണ്‍ഗ്രസ് […]

ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കെസി, ഫോണില്‍ വിളിച്ച് സംസാരിച്ചു

കോട്ടയം: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെസി വേണുഗോപാല്‍ ചാണ്ടിയെ വിളിച്ച് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പുനസംഘടനയില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ് ചാണ്ടി ഉമ്മന്‍. വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി. പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ഇക്കാര്യത്തെ കുറിച്ച് പ്രതകരിച്ചത്. വെള്ളിയാഴ്ച […]