റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം പ്രതി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം ഏരിയ സമ്മേളനത്തിനായി റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. ഇന്നലെ വിഷയത്തില്‍ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. Also Read ; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി […]

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചു. കൂടാതെ അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. ഇതിന് മുന്നോടിയായി ബാങ്കിലെത്തി മേല്‍വിലാസം ശേഖരിച്ചു. Also Read ; വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി അതേസമയം കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]

വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡടച്ച് സിപിഎം സമ്മേളനം നടത്തിയതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി ചോദിച്ചു. പാതയോരങ്ങളില്‍പ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. Also Read ; പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മരട് സ്വദേശിയായ പ്രകാശന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ […]

മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയില്‍ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധു മുല്ലശേരി പറയുന്നത്. Also Read ; സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട് ; 11 ജില്ലകളിലെ […]

സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡല്‍ഹില്‍ നടക്കുക.   ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ […]

റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. Also Read; കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ് വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി സി.പി.ഐ.എം ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. […]

തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ […]

മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശ്ശേരിക്കും മകനും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മുമായി ഇടഞ്ഞ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read ; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്, ചേലക്കര എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു രണ്ടര വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ ബിപിന്‍ […]

ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ ; സൗഹൃദ സന്ദര്‍ശനമെന്ന് നേതാക്കള്‍

ആലപ്പുഴ: ആലപ്പുഴയിലെ ഏരിയ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. ജി സുധാകരനുമായുള്ള ഈ കൂടിക്കാഴ്ച തീര്‍ക്കും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ […]

ആലപ്പുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെ സിപിഎം ഏരിയ കമ്മിറ്റിയംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ആലപ്പുഴ എരിയ കമ്മിറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. Also Read ; തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- […]