സമ്മേളനം വീടിനടുത്ത് എന്നിട്ടും സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല

അമ്പലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. പൊതുസമ്മേളന വേദി ജി സുധാകരന്റെ വീടിനടുത്തായിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും ശനിയാഴ്ച്ചത്തെ പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്. Also Read; നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും […]

‘ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ലാം’; കരുനാഗപ്പള്ളി സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.വിഭാഗീയ പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാര്‍ട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. Also Read ; കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ […]

ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. Also Read ; ഐപിഎല്‍ […]

സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട, ഞങ്ങള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും : എ കെ ബാലന്‍

പാലക്കാട്: പാലക്കാട്ടേത് വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് സിപിഐഎം. എസ്ഡിപിഐയുടേയും ജമാ അത്തെയുടേയും സഹായം വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വീകരിച്ചാണ് യുഡിഎഫ് വിജയിച്ചതെന്നും അതിന്റെ ഭാഗമായാണ് വിജയ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എസ്ഡിപിഐ പതാക ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയതെന്നും സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസ് നേതാവ് യുഡിഎഫില്‍ നിന്നുകൊണ്ട് ആര്‍എസ്എസില്‍ നിന്നും വിടപറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലത്തിന്റെ ആളാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ ആരോപിച്ചു. […]

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വോട്ട് കൂടിയെന്നതാണ് പാലക്കാട്ടെ ഏക പിടിവള്ളി. […]

‘ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍

തൃശ്ശൂര്‍: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും മണ്ഡലം ഉറപ്പിച്ച് യു ആര്‍ പ്രദീപ് വിജയകുതിപ്പ് നടത്തി. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. അതേസമയം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട് പോയ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ 3920 വോട്ടുകളാണ് നേടിയത്. ഇത് രണ്ട് മൂന്ന് മാസമായി താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നാണ് പി വി അന്‍വറിന്റെ […]

എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്‍

പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. Also Read; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍ ചേലക്കരയിലെ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വര്‍ക്ക് നടന്നത് ചേലക്കരയിലാണ്. എന്നാല്‍ ചേലക്കരയില്‍ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങള്‍ […]

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിഷയത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ലായെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. Also Read ; ‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത […]

പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലക്കാട് ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51% ആണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നതാണ് ഇത്തവണ 70.51 ആയത്. അതേസമയം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് ബിജെപിയും. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെ ഇടതുമുന്നണിയും രംഗത്തുണ്ട്. Also Read ; കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ […]

എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമമാണിത് : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സന്ദീപിനെതിരെ സിറാജ്, സുപ്രഭാതം തുടങ്ങീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ ഈ പ്രവര്‍ത്തനം ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണെന്നും തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. Also Read ; സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍ അതേസമയം ഈ പരസ്യം ബിജെപിയെ ജയിപ്പിക്കാനുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. […]