മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഐഎം. മുകേഷിനെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം ഉള്ളത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ […]

പികെ ശശിയെപ്പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് കെബി ഗണേഷ്‌കുമാര്‍

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെപ്പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തിയാണ് പി.കെ. ശശി. പാലക്കാട് ഭാഗത്ത് എന്ത് പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാല്‍ അഹങ്കാരമില്ലാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ കഴിയും. എം.എല്‍.എ ആയിരുന്നപ്പോഴും അല്ലെങ്കിലും രാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരേയും സഹായിക്കും. അതുകൊണ്ട്, തന്റെ മനസ്സില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. […]

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും; ഔദ്യോഗിക വാഹനവും കൈമാറും

പാലക്കാട്: പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകള്‍ക്ക് പിന്നാലെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഇന്ന് രാജിവെക്കും. രാജികത്ത് ഇന്ന് വൈകീട്ടോടെ കൈമാറും.ഔദ്യോഗിക വാഹനവും കൈമാറും.പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. Also Read ; സംസ്ഥാനത്ത് ഇന്നും മഴ തുടരും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ […]

തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. Also Read ; മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് […]

ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും

കൊല്‍ക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കൈമാറും. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കുന്നത്. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി വിധി ആഗസ്റ്റ് 13ന് നിയമസഭാ മന്ദിരത്തില്‍ രാവിലെ 10.30 ന് പൊതുദര്‍ശനം ഉണ്ടാകും. അതിന് ശേഷം കൊല്‍ക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ 11.30 മുതല്‍ വൈകിട്ട് 3.30 വരെ ആണ് പൊതുദര്‍ശനം. […]

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. രണ്ടുതവണയായി 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ ഇടതുഭരണത്തിലെ അവസാന കമ്മ്യുണിസ്റ്റ് […]

എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് സമ്പൂര്‍ണ രാഷ്ട്രീയത്തിലേക്കിറങ്ങിയ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. പൊതുരംഗത്ത് സിപിഎം അംഗമായി സജീവമാകുമെന്ന് നികേഷ് കുമാര്‍ അറിയിച്ചിരുന്നു. കണ്ണൂരിലെ അഴീക്കോട് നിന്ന് 2016 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് നികേഷ് കുമാര്‍ മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എം ഷാജിയോട് പരാജയപ്പെട്ടു. Also Read; കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാത്തത് ഈ ജില്ലയില്‍ മാത്രം ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച നികേഷ് […]

ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും കെ കെ ശിവരാമനെ നീക്കി ; നടപടി മുന്നണി മര്യാദ ലംഘിച്ചതിന്

ഇടുക്കി: സിപിഐ നേതാവ് കെ കെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനാണ് പാര്‍ട്ടിയുടെ നടപടി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാന പ്രകാരമാണ് നടപടി. പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് […]

മേയറെ കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍

തൃശൂര്‍ : മാസത്തില്‍ ഒരിക്കല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന മുന്‍സിപ്പല്‍ ചട്ടത്തിലെ വ്യവസ്ഥ അവഗണിച്ച് 71 ദിവസത്തിന് ശേഷം കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രതിപക്ഷം യോഗത്തിന് എത്തിയത്.  സുരേഷ് ഗോപി വഴി ബിജെപി ബന്ധം പുലര്‍ത്തുന്ന മേയറെ താങ്ങി നിര്‍ത്തേണ്ട ഗതികേടാണ് സിപിഐയ്ക്കും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഉള്ളതെന്നും പ്രതിപക്ഷം പറഞ്ഞു. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ […]

പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം

പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് വന്‍ തിരിച്ചടി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും പാര്‍ട്ടി അംഗത്വം മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. Also Read ;ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തിരുവല്ല ഏരിയ കമ്മിറ്റി ആദ്ദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം […]