PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്ക് ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഈ തീരുമാനം എടുത്ത്. Also Read ;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്ന പിഎസ്സി കോഴ ആരോപണം. അതിനാലാണ് സിപിഐഎം കര്‍ശന നടപടിയിലേക്ക് കടന്നത്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ […]

യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. Also Read ;കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തുന്നുവെന്നും അതിനാല്‍ തന്നെ […]

പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയമായി പിണറായിയെ ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംതൃപ്തിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും നല്‍കുമെന്ന് ഉറപ്പ് വരുത്തി നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം എന്ന് കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. Also Read; വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം തേടാം ; […]

‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. Also Read ; ‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. […]

എസ്എഫ്‌ഐയെ പിന്തുണച്ച്, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാര്‍ത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജന്‍ സംസാരിച്ചു എന്ന വാര്‍ത്തയും ശരിയല്ല. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. Also Read ; ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു എസ്എഫ്‌ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ; കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോദസ്ഥനെ സ്ഥലം മാറ്റി.കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.നേരത്തെ പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ […]

മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് […]

‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍

തിരുവനന്തപുരം: ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍. Also Read ; സിം കാര്‍ഡ് എണ്ണം ‘പരിധി വിട്ടാല്‍’ ഇനിമുതല്‍ 2 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം ; പുതിയ ടെലികോം നിയമവ്യവസ്ഥകള്‍ 26 മുതല്‍ പ്രാബല്യത്തില്‍ സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു വിശ്വാസമില്ലെങ്കില്‍ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേസ് വിശദമായി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. Also Read ; വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് […]

ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേശീയ തലത്തില്‍ സിപിഐഎം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നല്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടായത് നല്ലതുപോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ എല്ലാം മുന്നണി പോലെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. Also Read; എരഞ്ഞോളി ബോംബ് […]