ബോംബ് പൊട്ടിത്തെറിച്ച വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി, ആക്രമിക്കപ്പെടുമോ എന്ന പേടിയുണ്ടെന്ന് യുവതി

കണ്ണൂര്‍: തലശ്ശേരിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ നാട്ടിലെ ബോംബ് നിര്‍മ്മാണത്തെ കുറിച്ച് പ്രതികരിച്ച യുവതിയേയും കുടുംബത്തേയും ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി യുവതി ആരോപിച്ചു. വിഷയത്തില്‍ താന്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെടുമോ എന്ന് പേടിയുണ്ടെന്നും യുവതി പറഞ്ഞു. Also Read ; പ്ലസ് വണ്‍ അലോട്‌മെന്റ് ; നാളെ അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല ഇന്നലെ താന്‍ പ്രതികരിച്ചതിനുശേഷം മെമ്പര്‍ അടക്കം […]

ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണക്കാലത്ത് 18 മാസം കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശികയാണുള്ളത്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. Also […]

കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: അമ്പാടിമുക്ക് സഖാക്കള്‍,പോരാളി ഷാജി തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്.ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. Also Read ; കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. […]

‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ ഉയരുന്നത് കടുത്ത വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കര്‍ശനനിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുടെ തണുപ്പന്‍രീതി എന്നിങ്ങനെ വിമര്‍ശനങ്ങള്‍ പലവിധത്തിലാണ്. Also Read ; പ്ലസ് വണ്‍ പ്രവേശനം; മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരേയടക്കമുള്ളത് വ്യക്തിപരമായ വിമര്‍ശനങ്ങളല്ലെന്ന് പ്രതിനിധികള്‍ പറയുന്നു. […]

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം

തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിരുന്നു. Also Read; മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പ്് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ […]

മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു; കാഫിര്‍ പ്രയോഗത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ ലതികയ്‌ക്കെതിരെ പരാതി

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. മത സ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. Also Read ; പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ […]

മാപ്പ് പറയണം;ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് സമാന വിഷയത്തില്‍ ഇപി ജയരാജന്‍ മുമ്പ് നോട്ടീസ് അയച്ചിരുന്നു. Also Read ;‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണംചെയ്തു; ഗവര്‍ണര്‍ക്ക് തുടര്‍ഭരണം?, […]

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലി; മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ വിമര്‍ശനം. എം കെ രാഘവനെതിരെ കരീംക്കായായും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വന്നതും ഇതിന് ഉദാഹരണമാണ്. Also Read ;കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും മനുഷ്യത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു എന്നും […]

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

കണ്ണൂര്‍: കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അക്രമത്തില്‍ പരിക്കേറ്റ പാറാലിലെ തൊട്ടോളില്‍ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസില്‍ സുബിന്‍ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം പറഞ്ഞു. ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. മാഹി ചെമ്പ്രയില്‍ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ […]

ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് കാര്യമില്ല ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം. ജനം തോല്‍പിച്ച വ്യക്തിയുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നതില്‍ കാര്യമില്ലെന്നാണ് സിപിഐ യുടെ വിമര്‍ശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും എതിരെ […]