രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം ഇന്ന് ; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ന് ചേരുന്ന എല്‍എഡിഎഫ് യോഗത്തില്‍ തീരിമാനം ഘടകക്ഷികളെ അറിയിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെയാണ് പിരിഞ്ഞത്. Also Read ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന ; കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മിന് മുന്നില്‍ തലവേദനയായി നില്‍ക്കുകയാണ് രാജ്യസഭാ സീറ്റ് തര്‍ക്കം. എല്‍ഡിഎഫിന് വിജയിക്കാന്‍ ആകുന്ന […]

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി ; സിപിഎമ്മിന് ഈഴവ വോട്ടര്‍മാര്‍ 10 ശതമാനം കുറഞ്ഞു

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിലെല്ലാം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Also Read ; തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് […]

അധികാര ധാര്‍ഷ്ട്യം സിപിഐഎമ്മിനെ സാധാരണക്കാരില്‍ നിന്ന് അകറ്റി; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സുപ്രഭാതത്തിലെ വിമര്‍ശനം.’ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് എഡിറ്റോറിയല്‍ പ്രതിപാതിക്കുന്നുണ്ട്. Also Read ;ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഐഎം […]

കെ രാധാകൃഷ്ണന്റെ രാജി നാളെ, ആദിവാസി നേതാവ് ഒ ആര്‍ കേളു മന്ത്രിയായേക്കും

തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തില്‍ അന്തിമ തീരുമാനം. കെ രാധാകൃഷ്ണന്‍ രാജിവെക്കുന്ന ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയായേക്കും. Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം കെ രാധാകൃഷ്ണന്റെ […]

‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന്…’; എന്ന് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഇട്ട വിവാദ പോസ്റ്റില്‍ നടപടിക്ക് സാധ്യത,ഇന്ന് കമ്മിറ്റി ചേരും

പത്തനംത്തിട്ട: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി ഉണ്ടായേക്കും. തോമസ് ഐസകിന്റെ സ്ഥാനാര്‍ഥിത്വം പരിഹസിച്ചുള്ള പോസ്റ്റും തുടര്‍ന്നുള്ള വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേരും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഫേസ്ബുക്കിലിട്ടത്. Also Read ;സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍; വയനാട് രാഹുല്‍ഗാന്ധി ഒഴിവാക്കുമോ ? സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം […]

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ രംഗത്ത്. ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും തെരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും സിപിഐ കൗണ്‍സിലംഗം കെ.കെ ശിവരാമന്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു. Also Read; പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം […]

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്നുണ്ട്. Also Read ;സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും […]

സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു – കെ സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരന്‍. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തൃശൂരില്‍ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശൂരില്‍ നടന്നത് ഒത്തുകളിയാണെന്നും സുധാകരന്‍ ആരോപിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്- സുധാകരന്‍ പറഞ്ഞു. Join […]

പാട്ടും പാടി വന്ന രമ്യക്ക് താളം തെറ്റി ; എല്‍ഡിഎഫിന്റെ മാനംകാത്ത് രാധാകൃഷ്ണന്‍

ആലത്തൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസമേകി ആലത്തൂര്‍ നിയോജക മണ്ഡലം.ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യാ ഹരിദാസനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തവണ പാട്ടുംപാടി രമ്യ നേടിയ സീറ്റാണ് ഇത്തവണ രാധാകൃഷ്ണനൊപ്പം നിന്നത്.20143 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്റെ വിജയം. Also Read ; വോട്ടില്‍ ഭൂരിപക്ഷവുമായി നോട്ട ; ഇന്‍ഡോറില്‍ ജനങ്ങളുടെ മധുര പ്രതികാരം 2019 ല്‍ 533815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യാ ഹരിദാസ് വിജയിച്ചത്.സിപിഎം സ്ഥാനാര്‍ത്ഥി […]

സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]