വടകരയില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

കോഴിക്കോട് : വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പോലീസ്.ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന മുസ്ലീം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?

തിരുവനന്തപുരം: മദ്യനയ ഇളവുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന.ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ […]

സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍

കാഞ്ഞങ്ങാട് : അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കുനേരേ പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തുവെറിഞ്ഞു. സി.പി.എം. പ്രവര്‍ത്തകന്‍ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീര്‍ (34) എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു. രതീഷ് ഒളിവിലാണ്. Also Read ;തിളക്കം കൂട്ടാമെന്ന് വാഗ്ദാനം; തിരിച്ചുകിട്ടയപ്പോള്‍ ഒരു പവന്‍ കുറവ്; പരാതിയുമായി വീട്ടമ്മ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി കെ.വി.അനൂപ്, പാര്‍ട്ടിയംഗം ബാലകൃഷ്ണന്‍ […]

വീണ്ടും നായനാരുടെ ശബ്ദംകേള്‍ക്കാം; നിര്‍മിതബുദ്ധിയില്‍ നായനാര്‍ക്ക് പുതുജന്മം

കണ്ണൂര്‍: നര്‍മ്മം നിറഞ്ഞ സ്വതസിദ്ധ ശൈലിയിലൂടെ ജനമനസുകളില്‍ ഇടം നേടിയ ജനനായകന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 20 വര്‍ഷം.കുറിക്ക് കൊളളുന്ന വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവുമാണ് മലയാളികള്‍ക്ക് ഇകെ നായനാര്‍. നായനാരുടെ ചരമവാര്‍ഷികമായ ഇന്ന് ഇ കെ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ പോരാട്ടങ്ങളുടെ നേതാക്കളുടെ ജീവിതത്തിന്റെ സ്മരണകളിരിമ്പുന്ന രണസ്മാരകം കൂടിയാണ് ഈ മ്യൂസിയം. മ്യൂസിയത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം. ഒരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ ഡിജിറ്റലായിട്ടാണ് നായനാര്‍ […]

രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി

മൂന്നാര്‍: രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി. സിപിഐഎമ്മിനും ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിക്കുമെതിരെ രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്നാണ് കെവി ശശി പറയുന്നത്. രാജേന്ദ്രന്‍ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് പാര്‍ട്ടി കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത്. ഇതേ നടപടി തുടര്‍ന്നാല്‍ താനും ചിലത് തുറന്നു പറയുമെന്ന് ആരോപണവിധേയനായ കെ വി ശശി പറഞ്ഞു. Also Read ;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി രാജേന്ദ്രന് ബിജെപിയിലേക്ക് പോകുവാനുള്ള തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. […]

ബാങ്കിന് തെറ്റ് പറ്റി : ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഒരു കോടിരൂപയില്‍ പാര്‍ട്ടി വിശദീകരണം

തിരുവനന്തപുരം:  സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി.ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. ബാങ്ക് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാണെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. അക്കൗണ്ടിലെ പാര്‍ട്ടി പണമെല്ലാം നിയമാനുസൃതമാണ്.ഒരു കോടി പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്.എന്നാല്‍ പിന്‍വലിച്ച പണം ചെലവാക്കരുതെന്നാണ് ഐടി വകുപ്പ് പറഞ്ഞത് പക്ഷേ അങ്ങനെ ചെലവാക്കരുതെന്ന് പറയാന്‍ ഐടി വകുപ്പിന് എന്തധികാരമാണുള്ളതെന്നും, ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണെന്നും, കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നതെന്നും […]

നവകേരള ബസിന്റെ ആദ്യ സര്‍വീസ് മെയ് 5ന് : 1171 രൂപയാണ് ടിക്കറ്റ് വില, കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് സര്‍വീസ്

കോഴിക്കോട്:  മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും. ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും.പ്രത്യേക സര്‍വീസ് ആയാണ് ബസ് കോഴിക്കോട്ടേക്ക് എത്തിക്കുക.കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് മെയ് 5 മുതല്‍ ബസിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സര്‍വീസ് ഹിറ്റാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. Also […]

കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി ദിനത്തില്‍ ഹാജരാകാന്‍ കഴിയില്ല , ഇ ഡിയോട് പ്രകോപിതനായി എം എം വര്‍ഗീസ്

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ഹാജരാകണമെന്ന് കാണിച്ചാണ് പുതിയ നോട്ടീസ് നല്‍കിയത്. അപ്പോഴാണ് വര്‍ഗീസ് ദേഷ്യം പ്രകടിപ്പിച്ചത്.തൊഴിലാളി ദിനം ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും ഇ ഡി വ്യക്തമാക്കി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

ഇ പിയെ കൈവിടാതെ പാര്‍ട്ടി ; നടന്നത് ആസൂത്രിത നീക്കം, പാര്‍ട്ടി സെക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല

തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ജയരാജനെ തള്ളാതെ സിപിഐഎം. ഇ പിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണ് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച ഒരു വര്‍ഷം മുമ്പ് നടന്ന കാര്യമാണ് അത് ജയരാജന്‍ പറഞ്ഞിട്ടുമുണ്ട്. എതിര്‍പക്ഷത്തുള്ള നേതാക്കളെ കണ്ടെന്നു കരുതി ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ പി എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും കാര്യങ്ങള്‍ സത്യസന്ധമായി പറയുകയാണ് ഇ പി […]

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടക്കം ; സിപിഐഎം യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ പിയും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ കാറില്‍ കയറി മാധ്യങ്ങള്‍ക്ക് മുമ്പില്‍ കൈകൂപ്പിയാണ് മടങ്ങിത്. Also Read ; KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ യോഗത്തിന്റെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു. കൂടാതെ […]