തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. മേയര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്നാണ് സുനില്‍ കുമാര്‍ ആരോപിക്കുന്നത്. മേയര്‍ എം കെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും എല്‍ഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. Also Read ; സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ […]

വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു ; സിപിഎമ്മില്‍ അപ്രതീക്ഷിത നീക്കം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. നിലവിലുള്ള പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. റഫീഖ് നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ്. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്. Also Read ; അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു അതേസമയം നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകള്‍ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം […]

‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സുപ്രഭാതം പത്രം. ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. Also Read ; ‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുകയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം […]

അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം നഗരസഭയെ വിമര്‍ശിച്ച് സിപിഎം സമ്മേളനം

തിരുവനന്തപുരം: നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനം. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്ക്കെതിരെ തിരുവനന്തപുരം സി.പി.എം സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. കൂടാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ […]

‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നും സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇത് വ്യക്തമാക്കിയത്. Also Read ; മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും ഡല്‍ഹിയില്‍ […]

സിപിഎം യോഗം ; എന്‍ എന്‍ കൃഷ്ണദാസിന് രൂക്ഷ വിമര്‍ശനം, പി കെ ശശിക്ക് പകരം പുതിയ ഭാരവാഹികള്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്നായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ എന്‍ എന്‍ കൃഷ്ണദാസ് നടത്തിയ പരാമര്‍ശം. ഈ ഒരു പരാമര്‍ശത്തിലൂടെ മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്. Also Read ; ഏഴാം ക്ലാസുകാരിക്ക്  ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്റെ […]

ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു

ആലപ്പുഴ: ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് രംഗത്തെത്തിയതോടെയാണ് ആലപ്പുഴ സിപിഐഎമ്മിലെ അതൃപ്തി വീണ്ടും പുറംലോകത്തെത്തുന്നത്. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമാണെന്നും അഭിമാനത്തോടെ ഉറക്കെ വിളിച്ച് പറയാവുന്ന പേരാണെന്നും ഷീബ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ് കുറിപ്പെഴുതിയതെന്നും ഷീബ പറയുന്നു. Also Read; ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ […]

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കരുതെന്ന് ചൂണ്ടികാണിച്ച് മക്കളായ ആശ ലോറന്‍സും സുജാത ലോറന്‍സും സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് നടപടി ശരിവെച്ചാണ് കോടതിയുടെ ഉത്തരവ്. Also Read ; ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന മൃതദേഹം വൈദ്യപരിശോധനയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി […]

മെക് സെവന്‍ വ്യായാമ കൂട്ടായ്മക്ക് പിറകില്‍ തീവ്രവാദ സംഘടനകളോ? സി പി എം ആരോപണം ശരിവെച്ച് എ പി സുന്നി നേതാവ്, അന്വേഷണം തുടങ്ങി എന്‍ ഐ എ – VIDEO കാണാം

കോഴിക്കോട്: മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങള്‍ക്കിടെ വിഷയത്തില്‍ എന്‍ ഐ എ പ്രാഥമിക അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് സെവന്‍ പെട്ടെന്ന് വളര്‍ന്ന് മലബാറില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രവാദ സംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.   ഇതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമടക്കം നിജസ്ഥിതി പരിശോധിക്കുന്നത്. മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നും […]

ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച പരസ്യം പ്രസിദ്ധീകരിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പര്‍. ചന്ദ്രികയുടെ കോഴിക്കോട് എഡിഷണില്‍ അച്ചടിച്ച എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉദ്ഘാടന പരസ്യത്തിലാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചത്. അതേസമയം ഇതേ പരസ്യം അച്ചടിച്ച പത്രത്തില്‍ ഇങ്ങനെ മുഖം മറച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. Also Read ; പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മറ്റ് ജില്ലകളുടെ ഓണ്‍ലൈന്‍ എഡിഷണിലും മുഖം മറച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് ജില്ലയുടെ ഓണ്‍ലൈന്‍ […]