ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്ക്; ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

പാറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്കിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തില്‍ മഹേശ്വര്‍ കുമാര്‍ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം ഇവര്‍ക്ക് അഞ്ച് വയസായ ഒരു മകനുമുണ്ട്. Also Read ; ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ […]

കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. നവംബര്‍ 25ന് കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം […]

പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ […]

വില്ല നിർമിച്ച് തരാമെന്ന് പറഞ്ഞ് 18,70,000 തട്ടിയെടുത്തു; ശ്രീശാന്തിനെതിരേ വഞ്ചനാകുറ്റത്തിന് കേസ്

കണ്ണൂർ: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ […]

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും

തൃശൂരിലെ 200 കോടി രൂപയുടെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും. ഇതിന് പുറമെ ബഡ്‌സ് നിയമപ്രകാരം മറ്റ് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ ഇയാള്‍ക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണ് നിലവിലുള്ളത്. ഒന്‍പതുമാസത്തെ ജയില്‍വാസത്തിന് ശേഷം പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിക്ഷേപകര്‍ക്ക് തുക തിരികെ ലഭിക്കുന്നതിനായി നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് […]

യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം

ചിക്കാഗോ: യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീര (32) ആണ് ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജിയുടെ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read; ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത വെടിയേറ്റ മീരയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമല്‍ റെജിയുടെ ആക്രമണമെന്നാണ് വിവരം. പ്രതിയെ യുഎസ് പോലീസ് അറസ്റ്റു […]

പട്ടാമ്പിയില്‍ യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്: നിര്‍ണ്ണായകമായത് യുവാവിന്റെ മരണമൊഴി

പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്ന കേസില്‍ വന്‍ വഴിത്തിരിവ്. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവില്‍ വച്ചാണ് ആക്രമണം നടന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ […]

തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു

തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിന് പിന്നാലെ വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് തൂത്തുക്കുടി ടൗണിലെ മുരുഗേശന്‍ നഗറില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം പിന്നോക്ക സമുദായത്തില്‍പ്പെട്ട (തേവര്‍) ദമ്പതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി […]

അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്താല്‍ കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റം : ഹൈക്കോടതി

ലഖ്‌നൗ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകളില്‍ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിലൂടെ അത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം അത് കുറ്റമാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്വാള്‍ വ്യക്തമാക്കി. ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും […]

പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സിനീയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എം പി സുധീഷ് ആണ് മരിച്ചത്. ജോലി സമര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുടുംബം പറയുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് […]