ഗ്യാസ് കട്ടര്‍കൊണ്ട് എടിഎം തകര്‍ക്കാന്‍ ശ്രമം; 21 ലക്ഷം രൂപ കത്തി നശിച്ചു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിഷ്ണുനഗറിലെ ദേശസാല്‍കൃത്ര ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2023 ഡിസംബറില്‍ ബെംഗളുരുവിലെ നെലമംഗലയിലും സമാനസംഭവം നടന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകളാണ് കത്തിനശിച്ചത്. 2020 ല്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാസിപുരത്തും […]

ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി; കിട്ടിയത് എട്ടിന്റെ പണി

ഒഎല്‍എക്സ് വഴി ഫോണ്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ വില്‍ക്കാനുണ്ടെന്നു കണ്ട് ആവശ്യമറിയിച്ച ആറ്റിങ്ങല്‍ സ്വദേശി സതീഷിനാണ് പണികിട്ടിയത്. കഴിഞ്ഞ 9ന് എറണാകുളം കാക്കനാട് സ്വദേശി ഇഫിനാണ് വൈകിട്ടോടെ ഫോണ്‍ വില്‍ക്കുന്നതിനായി സതീഷിനെ വിളിച്ചത്. Also Read ; നയന്‍താരയും വിഘ്‌നേഷും വിവാഹമോചിതരാകുമോ? ആശങ്കയില്‍ ആരാധകര്‍ പൈസയ്ക്ക് അത്യാവശ്യമുള്ളതിനാല്‍ ഫോണ്‍ കൊറിയര്‍ ചെയ്യാമെന്നറിയിക്കുകയും തുടര്‍ന്ന് ഫോണ്‍ പായ്ക്ക് ചെയ്യുന്ന വീഡിയോയും ഫോണിന്റെ വിവിധ ഫോട്ടോകളും അയച്ചുനല്‍കി. തുടര്‍ന്ന് പ്രൊഫഷണല്‍ കൊറിയറിന്റെ കാക്കനാട് ബ്രാഞ്ചില്‍ ഫോണ്‍ ബുക്ക് […]

അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read ; ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം […]

ചാനല്‍ സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കി ആയുധധാരികള്‍

കീറ്റോ: ഇക്വഡോറില്‍ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോ ആക്രമിച്ച് മുഖം മൂടിയിട്ട തോക്കുധാരികള്‍. തത്സമയ സംപ്രേഷണത്തിനിടെ സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ചാനല്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണമുണ്ടായത്. Also Read ; 75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ടിസി ടെലിവിഷന്‍ ചാനലിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ മുഖംമൂടി ധരിച്ച് പിസ്റ്റളും ഡൈനാമൈറ്റുമായി സ്റ്റുഡിയോയിലേക്ക് അധിക്രമിച്ച് കയറുകയായിരുന്നു. സ്റ്റുഡിയോയില്‍ കയറുന്നതിന്റെയും […]

മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ കത്തിച്ചുവച്ചിരുന്ന കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതും ദുരന്തത്തിന് ഇടയാക്കി. റഹീസുദ്ദീന്‍ എന്നയാളുടെ മൂന്ന് കുട്ടികളും ഇയാളുടെ ബന്ധുവിന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയും സഹോദരിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. Also Read ; നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും തിങ്കളാഴ്ച രാത്രിയോടെ ഒരുമുറിയില്‍ ഉറങ്ങാന്‍പോയ ഏഴുപേര്‍ […]

ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് സവാദ് 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത്. അന്ന് തന്നെ സവാദ് ബെംഗളുരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാത്ത സവാദിനെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പിടികൂടിയത്. Also Read ; മകനെ കൊലപ്പെടുത്തി […]

നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്ത്രീ കസ്റ്റഡിയില്‍

പനാജി: നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വ്യവസായി സ്ത്രീ പോലീസ് കസ്റ്റഡിയില്‍. 39കാരിയായ സുചന സേത്ത് ആണ് പോലീസിന്റെ പിടിയിലായത്. മൃതദേഹമടങ്ങിയ ബാഗുമായി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് ടാക്സിയില്‍ മടങ്ങവെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. Also Read ; ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍ ഇന്നലെ രാവിലെയാണ് ഇവര്‍ ഗോവയില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവര്‍ ഒറ്റയ്ക്ക് മടങ്ങുന്നത് കണുകയും മാത്രമല്ല, ഫ്‌ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവില്‍ […]

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്ക്; ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

പാറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്കിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തില്‍ മഹേശ്വര്‍ കുമാര്‍ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം ഇവര്‍ക്ക് അഞ്ച് വയസായ ഒരു മകനുമുണ്ട്. Also Read ; ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ […]

കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. നവംബര്‍ 25ന് കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം […]

പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ […]