വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയെ കുത്തി പരുക്കെല്‍പ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. രമ്യാ രാജീവന്‍ എന്ന യുവതിയ്ക്ക് നേരെയാണ് ദീപക്കിന്റെ ആക്രമണമുണ്ടായത്. നാല് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read; ഫീസ് മസ്റ്റാ! ‘നോട്ട് എ ബോട്ട്’ സബ്സ്‌ക്രിപ്ഷനുമായി എക്‌സ് ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ദീപക് ആക്രമണം നടത്തിയെന്നാണ് വിവരം. രമ്യാ […]

പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്തത് ലൈംഗികോദ്ദേശമില്ലായിരുന്നു; ബ്രിജ് കോടതിയില്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതിയില്‍ ആരോപിച്ചു. ബ്രിജ്ഭൂഷണ്‍ ഗുസ്തി താരങ്ങളുടെ പള്‍സ് നിരക്ക് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ബ്രിജിന്റെ അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു. Also Read;ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍ ലൈംഗിക ഉദ്ദേശ്യമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട്:  സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു(43),ഭാര്യ ജീമ(38) എന്നിവരാണ് മരിച്ചത്. Also Read; ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടെന്ന പരാതി: ആരോഗ്യവകുപ്പ് അന്വേഷണം നടത്തും ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ […]

ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ (40) ആണ് അറസ്റ്റിലായത്. Also Read; ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ശല്യം സഹിക്കാനാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു. ഇതോടെ ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. […]

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. Also Read; നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടിലിന്റെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ […]

വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ് പോലീസ്

പാട്ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബീഹാര്‍ പോലീസ്. മുസഫര്‍നഗറിലെ ഫകുലിയില്‍ ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടയാളുടെ മൃതദേഹമാണ് പോലീസ് പുഴയിലേക്കെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഇടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് ലഭിച്ച വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ […]

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എം പി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. കൂടാതെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ വാദം നാലാഴ്ചക്ക് ശേഷം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ […]

ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍

ചെന്നെ: വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പമെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഢിപ്പിച്ചകേസില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാല് പോലീസുകാരെ അറസ്റ്റുചെയ്തു. തമിഴ് നാട് സര്‍ക്കാരിന്റെ ഇടപെടലിലാണ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചത്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ […]

വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കൊലക്കേസിലെ പ്രതിയെ കാപ്പ ചുമത്തിജയിലടച്ചു. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)ക്കാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ഏനാനല്ലൂര്‍ സ്വദേശിയായ ആന്‍സണ്‍ റോയ് മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. Also Read;ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് […]

റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഷിയാസിനെ തടഞ്ഞുവെക്കുകയായിരുന്നു. ചന്തേര പോലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞുവെച്ചത്. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം […]