ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഇടക്കാല ജാമ്യം നീട്ടിനല്‍കാനാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും കെജ്രിവാളിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. Also Read ; തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി കെജ്രിവാളിന്റെ ഭാരം ഏഴ് കിലോ […]

ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപെടുത്തി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവ് , വോട്ട് ചെയ്തത് പ്രശന പരിഹാരത്തിന് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബൃദ്ധ കാരാട്ട്

ഡല്‍ഹി : വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുമായി സിപിഎം പിബി അംഗം ബൃദ്ധ കാരാട്ട്. തുടര്‍ന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.  വോട്ടിംഗ് മെഷീനിലെ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ബൃദ്ധ കാരാട്ട് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹി സെന്റ് തോമസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്. വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃദ്ധ കാരാട്ട് ആരോപിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്, കുറവ് ഡല്‍ഹിയില്‍; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്. 2024 ജനുവരി-മാര്‍ച്ച് കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്ത് വിട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 നും 29 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഏറ്റവും കുറവ് […]

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. പുര്‍കായസ്തയെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. Also Read ; റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു ചൈനീസ് ബന്ധം ആരോപിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയാണ് പുര്‍കായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. […]

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. ‘ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആ ചെറിയ പാര്‍ട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. ഇങ്ങനെ നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ലെന്നും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരുമെന്നും, കെജ്‌രിവാള്‍ പറഞ്ഞു. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ […]

ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി.ഭാര്യ സുനിത കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്.കെജ്രിവാള്‍ ജയില്‍ മോചിതനായി എത്തിയാലുടന്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്താമെന്ന് സുനിത കെജ്രിവാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു.ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ ആദ്യം എത്തുന്നത് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂര്‍ സമയം കെജ്രിവാള്‍ പ്രാര്‍ത്ഥനയുമായി ക്ഷേത്രത്തില്‍ തുടര്‍ന്നു. Also Read ; തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നതിനുപിന്നില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് നിഗമനം; പോലീസ് […]

ഡല്‍ഹിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ രണ്ട് മരണം. കാറ്റില്‍ മരം വീണാണ് അപകടം. കാറ്റിലും ശക്തമായ പൊടിക്കാറ്റിലും വിവിധ സ്ഥലങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റു. മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ രാത്രിയുണ്ടായത്. ഡല്‍ഹി, ലോനി ദേഹത്ത്, ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രൗള, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മനേസര്‍, ബല്ലഭ്ഗഡ്, ഗൊഹാന, ഗന്നൗര്‍, സോനിപത്, റോഹ്തക്, ഖാര്‍ഖോഡ എന്നിവിടങ്ങളിലാണ് കാറ്റും മഴയും ശക്തമായത്. Also Read […]

ഡല്‍ഹിയില്‍ എട്ടാംക്ലാസുകാരനുനേരെ സഹപാഠികളുടെ ക്രൂരപീഡനം; സ്വകാര്യഭാഗത്ത് വടി കയറ്റി, ഗുരുതരപരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു. Also Read ; കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികന്‍ മരിച്ചു മാര്‍ച്ച് 18-നാണ് വിദ്യാര്‍ഥിക്ക് നേരേ ക്രൂരമായ ലൈംഗികപീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. കുട്ടിയെ ക്ലാസില്‍നിനിന്ന് കൂട്ടിക്കൊണ്ടുപോയ ചില സഹപാഠികള്‍ നിരന്തരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് […]

ഇമെയില്‍ ബോംബ് ഭീഷണി : ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളില്‍ പരിശോധന

ന്യൂഡല്‍ഹി: ഇമെയില്‍ വഴി സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളില്‍ പരിശോധന തുടരുകയാണ്. വിവരം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ ലോക്കല്‍ പോലീസ് സ്‌കൂളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിരുന്നു.ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.സ്‌കൂള്‍ അധികൃതര്‍ ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.ലോക്കല്‍ പൊലീസും ബോംബ് സ്‌ക്വാഡും അഗ്‌നിരക്ഷാ സേനയും ഉള്‍പ്പടെ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു Join […]