സിദ്ദിഖും നടിയും ഹോട്ടലില്‍ ഉണ്ടായിരുന്നു, പ്രിവ്യു ഷോയ്ക്കും ഒപ്പം ; വിനയായി സാഹചര്യ തെളിവുകള്‍

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെയുള്ള ലൈംഗികാരോപണ കുരുക്ക് മുറുകുന്നു. പരാതിയില്‍ നടി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്. Also Read ; ടെലഗ്രാമിന് പൂട്ട് വീഴുമോ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.കന്റോണ്‍മെന്റ് എ.സിയുടെ […]

പരാതിക്കാരി ഭീഷണിപ്പെടുത്തി, ഉയരുന്നത് തെറ്റായ ആരോപണങ്ങള്‍ ; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് മുകേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം.മുകേഷ്. പരാതിക്കാരിയായ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്. Also Read; ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി […]

‘താരസംഘടനയിലെ കൂട്ടരാജി ഭീരുത്വമാണ്, മറുപടി പറയേണ്ട ഉത്തരവാതദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്’ : പാര്‍വതി തിരുവോത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ എഎംഎംഎയിലെ ഭരണസമിതിയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. എഎംഎംഎയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാര്‍വ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലുള്‍പ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്. Also Read ; മുകേഷിന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ല; രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം മാധ്യമങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള എഎംഎംഎയുടെ ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച […]

നടിയുടെ പീഡന പരാതി ; ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്. നടന്മാരായ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പോലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. Also Read ; ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ് താരസംഘടനയായ എഎംഎംഎയില്‍ […]

ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 26ാം തിയതിയാണ് നടി മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ മുഖാന്തരം നടി ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം […]

സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: സിനിമ മേഖലയിലില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം ആക്ഷേപങ്ങള്‍ ആദ്യമായിട്ടല്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. Also Read ; സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന ആരോപണവിധേയര്‍ എത്ര ഉന്നതരായാലും നിയമം നിയമത്തിന് വഴിക്ക് പോകണം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപി എപ്പോഴും ഒരു […]

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. Also Read ; ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ […]

ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം

താരസംഘടനയായ അമ്മക്ക് മുഖം നഷ്ടമായിരിക്കുന്നു. നേതൃനിരയിലുള്ളവര്‍ക്കെതിരെയും യുവ അഭിനേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ലൈംഗിക ആരോപണം സിനിമാ മേഖലയെ പിടിച്ചുലച്ചു. കൂട്ടരാജി വെച്ചതോടെ ഒന്നും അവസാനിക്കുന്നില്ല. ഭരണ സമിതിയിലേക്ക് ഇനിയാര് എന്നതാണ് ചോദ്യം. Also Read ; ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രകമ്പനം പെട്ടെന്ന് അടങ്ങില്ലെന്ന് ഉറപ്പായതോടെ നേതൃനിരയിലേക്ക് വരാന്‍ പെട്ടെന്ന് ആരും തയ്യാറാകില്ലെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരാതെ തന്നെയാണ് ഇത്രയും ഭൂകമ്പം. കോടതിയുടെ ഇടപെടലില്‍ കേസെടുക്കാനുള്ള […]

ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി

കൊച്ചി: നടന്‍ ജയസൂര്യക്കെതിരെ പരാതി നല്‍കി യുവനടി. നേരത്തെ പേരു പറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാതയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി ശേഖരിച്ചു. Also Read ; ആകാശയാത്ര പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ മാത്രം, മോദിക്കും അമിത്ഷാക്കും സമാനമായ സുരക്ഷയിലേക്ക് മോഹന്‍ ഭാഗവത് ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രാഥമികമായ മൊഴി ശേഖരിച്ചത്. വിശദമായ മൊഴി […]

എംഎല്‍എ സ്ഥാനം രാജിവെക്കില്ല ; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും

കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് പുറത്തേക്ക്. മുകേഷിനെ നയ രൂപീകരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം തീരുമാനം. അതേസമയം മുകേഷിന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമൊന്നും ആയില്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. Also Read ; നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ […]