നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസ് ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ നടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ സിദ്ദിഖ് എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. Also Read ; താരസംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത ; രാജിവെച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ അതേസമയം നടിയുടെ ആരോപണത്തിന് പിന്നാലെ നടിക്കെതിരെ സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. […]

താരസംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത ; രാജിവെച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ

കൊച്ചി: എഎംഎംഎയിലെ കൂട്ട രാജിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഭിന്നത. രാജിവെച്ചിട്ടില്ലെന്നും വിയോജിപ്പോടുകൂടിയാണ് രാജിയെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്. ‘ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്’, എന്നായിരുന്നു സരയുവിന്റെ പ്രതികരണം.അതേസമയം […]

‘വാതിലില്‍ മുട്ടുന്നവരുടെ കണക്കുകള്‍ക്ക് പകരം മുട്ടാത്തവരുടെ കണക്ക് പുറത്തു വിടുന്നതായിരിക്കും നല്ലത്, അതാകുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങും’: കെ മുരളീധരന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും സിനിമക്കഥകളെ പോലും വെല്ലുന്ന കഥകളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. Also Read ; ഡല്‍ഹി മദ്യനയ അഴിമതി കേസ് ; കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി മുകേഷിനെതിരെ പുറത്തുവരുന്നത് മോശം കാര്യങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. എം.എല്‍.എ. സ്ഥാനം മുകേഷ് രാജിവെക്കണം. ഇപ്പോള്‍ രാജിവെച്ചാല്‍ […]

താരസംഘടനയില്‍ കൂട്ട രാജി ; മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എഎംഎംഎയിലെ 17 എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹന്‍ലാലിന്റെ രാജി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതു തന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. Also Read […]

‘എന്റെ വഴി എന്റെ അവകാശമാണ്’; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ്‌ഗോപി

തൃശൂര്‍: മുകേഷിന്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരണം ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം. Also Read ; ‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ […]

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും എന്നാല്‍ ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്ന അഭിപ്രായമല്ല ബിജെപിയുടേത്. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് […]

മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് ; ആരോപണങ്ങള്‍ മാധ്യമസൃഷ്ടി – സുരേഷ് ഗോപി

തൃശൂര്‍: സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുരേഷ് ഗോപി നടത്തിയത്. വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം മുകേഷിനെതിരെയുള്ള ആരോപണത്തില്‍ കാര്യം കോടതി തീരുമാനിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. Also Read ; താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത് […]

താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്

കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത് നിന്നും മാറണമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. നേരത്തെ ആരോപണവിധേയരായ സിദ്ദിഖും രഞ്ജിത്തും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിയിരുന്നു. സിദ്ദിഖിന് പകരം ചുമതല ഏല്‍പ്പിച്ചത് ബാബു രാജിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബുരാജും ആരോപണം നേരിടുന്നതുകൊണ്ട് തന്നെ എഎംഎംഎ യില്‍ ഭിന്നത വീണ്ടും രൂക്ഷമാകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. Also Read ; ലൈംഗികാരോപണം […]

ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. അതേസമയം ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും രഞ്ജിത്തിനെ മാറ്റി നിര്‍ത്തില്ലെന്നും മുന്‍കാലങ്ങളിലും സമാനമായ നടപടിയാണ് എടുത്തതെന്നും ഫെഫ്ക അറിയിച്ചു. വി കെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു. Also Read ; ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി […]

മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഐഎം. മുകേഷിനെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം ഉള്ളത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ […]