റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണം ; സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം, പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ ഇല്ലാതാകണം – പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും എഎംഎംഎ അംഗവും കൂടിയായ പൃഥ്വിരാജ് പറഞ്ഞു.അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് അവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി.അതേസമയം ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണമെന്നും നടന്‍ പറഞ്ഞു. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ […]

സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കും, സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ല – പ്രേം കുമാര്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് പ്രേം കുമാര്‍. ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആണെന്നും പ്രംകുമാര്‍ പറഞ്ഞു. മേഖലയില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. അത് പറയാന്‍ അവര്‍ക്കൊരു വേദിയൊരുക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുറച്ചു കൂടെ നേരത്തെ പുറത്തു വരണമായിരുന്നുവെന്നും പ്രേം കുമാര്‍ പറഞ്ഞു. Also Read ; ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി സിദ്ദിഖ് റിപ്പോര്‍ട്ട് പുറത്ത് വരരുതെന്ന് ഹേമ […]

ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. നടി രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാല്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിദ്ദിഖ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. Also Read ; മുതിര്‍ന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം – ഷഹബാസ് അമന്‍ നടനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ പലതും വ്യത്യസ്ത സമയങ്ങളിലാണെന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണെന്നും അതുകൊണ്ട് […]

‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു ; ജഗദീഷ് സെക്രട്ടറിയായേക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്‌സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. Also Read ; സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും ; സമഗ്രമായ സിനിമാനയം രൂപീകരിക്കാന്‍ ലക്ഷ്യം ഡബ്ല്യൂ സി സി അംഗങ്ങളുമായി ചര്‍ച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറല്‍ […]

സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും ; സമഗ്രമായ സിനിമാനയം രൂപീകരിക്കാന്‍ ലക്ഷ്യം

കൊച്ചി: സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. നവംബര്‍ നാലാം വാരമാണ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും.വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍ പങ്കെടുക്കും. സമഗ്രമായ സിനിമാനയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്ഡിസിയ്ക്കാണ് കോണ്‍ക്ലേവിന്റെ ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും.അതേസമയം സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. Also […]

മണിയന്‍ പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെയാണ് മിനു ആരോപണമുന്നയിച്ചത്. നടന്മാരായ മുകേഷ്,ജയസൂര്യ,മണിയന്‍ പിള്ള രാജു,ഇടവേള ബാബു എന്നിവരും അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുമാണ് ആരോപണവിധേയര്‍. ഇവര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് മിനു ആരോപിക്കുന്നത്. Also Read ; ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള അമ്മയില്‍ അംഗത്വം ലഭിക്കാന്‍ വേണ്ടി ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. […]

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനേയും എതിരെ ഉയര്‍ന്ന് ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന […]

‘അമ്മ’ എന്ന് വിളിക്കില്ല പകരം എ.എം.എം.എ എന്നേ വിളിക്കുള്ളൂ – പി കെ ശ്രീമതി

തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘ അമ്മ’ എന്ന് വിളിക്കില്ലെന്നും എ.എം.എം.എ എന്നേ പറയൂ എന്നും പി കെ ശ്രീമതി പറഞ്ഞു.എം.എം.എയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും സിനിമയില്‍ എന്ത് കൊണ്ട് സ്ത്രീകള്‍ ഇത്ര മോശം അനുഭവങ്ങള്‍ നേരിടുന്നുവെന്നും പി കെ ശ്രീമതി ചോദിച്ചു. പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശ്രീമതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം. ഇതു പോലുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമപരമായി പോയിട്ടുണ്ടെന്നും കേസ് ഹൈക്കോടതിയുടെ മുന്നിലാണെന്നും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും […]

സിദ്ദിഖിനെതിരെ പോക്‌സോ കേസെടുക്കണം; കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വൈറ്റില സ്വദേശി പരാതി നല്‍കിയത്.സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. Also Read ; വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. യുവ നടി രേവതി […]

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പിന്നെ വേട്ടക്കാരെ സംരക്ഷിക്കുന്ന മനോഭാവമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത് ചൂണ്ടികാട്ടിയാണ് സജി ചെറിയാന്‍ രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തും സിദ്ദിഖും തല്‍സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. Also Read ; മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു […]