ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന

ന്യൂഡല്‍ഹി: എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനക്ക് ബിജെപിയില്‍ ചേരാന്‍ ക്ഷണം. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്നും കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ എഎപി പിളരും എന്ന് ബിജെപി കരുതിയെന്നും അതിഷി പറഞ്ഞു. […]

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേജ്രിവാളിനെ ജയിലിലടക്കും. ‘മോദി ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.’ എന്ന് കോടതിയില്‍ ഹാജരാക്കും വഴി കേജ്രിവാള്‍ പ്രതികരിക്കുകയുണ്ടായി. Also Read; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് ഏഴ് ദിവസം കൂടി കേജ്രിവാളിനെ തങ്ങളുടെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണ ഏജന്‍സിയായ ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇ.ഡിയുടെ കേസിന്റെ ലക്ഷ്യം […]

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. Also Read ;ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ […]

ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം

ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാനാണ് കുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. Also Read ; ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത് […]

കടമെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധിക കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്നും ചീഫ് ജസ്റ്റിസ് പരിശോധിക്കുന്നതാണ്. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള വിഷയത്തില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചു ചര്‍ച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയായിരുന്നില്ല. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി […]

ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയില്‍ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ശക്തിപ്രകടനമായി ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി തുടങ്ങി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഈ റാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. ഒപ്പം മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. Also Read ; കോഴിക്കോട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ കെജ്രിവാള്‍ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോള്‍ വെക്കരുത് എന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. കെജ്രിവാളിന് […]

തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. Also Read ; കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് […]

ISRO ക്ക് കീഴില്‍ സ്ഥിര ജോലി ;ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഇപ്പോള്‍ അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ […]

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം;മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. Also Read ; ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. തുടര്‍ന്ന് മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271 ആയി ഉയര്‍ന്നു. അതില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 94 പുതിയ ശതകോടീശ്വരന്‍ അവരുടെ മൊത്തം സമ്പത്ത് ഒരു ലക്ഷം കോടി ഡോളറും. ഹുറൂണ്‍ ഇന്ത്യയാണ് ശതകോടീശ്വരന്‍മാരുടെ ഇപ്പോഴത്തെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരില്‍ ഒരാള്‍ അതായത് സമ്പത്തില്‍ 40 ശതമാനമാണ് വര്‍ധന. Also Read ; അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍ കൂടാതെ […]