ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്തംബര്‍ 9 മുതല്‍ 28 വരെ നടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തുന്നതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് ദുബായിലും അബുദാബിയിലും മത്സരം നടത്താന്‍ തീരുമാനിച്ചത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്തംബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് തവണയായിരിക്കും മത്സരം എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. Also Read: താല്‍ക്കാലിക വി സി […]

ഓവലില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ആകാശ് ദീപ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് അര്‍ധ സെഞ്ച്വറി നേട്ടവുമായി ആകാശ് ദീപ്. ഇന്നലെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപിന് ഇറങ്ങേണ്ടി വന്നു. കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായത്. Also Read: ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് ക്രീസിലെത്തിയ ശേഷം തുടര്‍ച്ചയായ ഫോറുകളുമായി താരം മൂന്നാം ദിനത്തിലും പ്രകടനം തുടര്‍ന്നപ്പോള്‍ 70 […]

ലൈംഗിക പീഡനക്കേസ്: ജെ ഡി എസ് മുന്‍ എം പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരാണെന്ന് കോടതി. പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരുന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ മെയ് […]

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണം എന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി, ഇന്ത്യന്‍ ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതല്‍ എത്തിക്കുന്നതില്‍ ആലോചന പുരോഗമിക്കുന്നുവെന്നാണ് വിവരം. Also Read; ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; […]

പാകിസ്താന് തിരിച്ചടി; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച് വ്യോമാതിര്‍ത്തി അടച്ച പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും വ്യോമാതിര്‍ത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. അടുത്ത മാസം 23 വരെ യാത്രാ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കുമുള്‍പ്പടെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള […]

പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു; രണ്ട് പേര്‍ പാകിസ്ഥാനികള്‍

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അലി തല്‍ഹ, ആസിഫ് ഫൗജി എന്നീ രണ്ട് പേര്‍ പാകിസ്ഥാനികളാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ […]

മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ

ഡല്‍ഹി: ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാന്‍മറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. Also Read; അധ്യാപകന്റെ കയ്യില്‍ നിന്നും ഉത്തരക്കടലാസ് നഷ്ടമായി, കോഴ്‌സ് കഴിഞ്ഞ എംബിഎ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം തായ്‌ലന്റിലെ […]

അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

ഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഗ്വാണ്ടനാമോ ജയിലുകളിലേക്ക് ഇന്ത്യക്കാരെ നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37,000 പേരെയാണ് ട്രംപ് നാടു കടത്തിയത്.    

‘രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രി’; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മോദി

ഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. Also Read ; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡല്‍ഹി […]

‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇന്‍ഡ്യ’ സഖ്യത്തില്‍ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ‘ഇന്‍ഡ്യ’യെ നയിക്കാന്‍ താന്‍ തയ്യാറെന്ന മമതയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. Also Read ; ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി ‘ഇന്‍ഡ്യ’യെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. […]