പേര് മാറ്റല്‍ വിവാദത്തില്‍ ഉറച്ച് സുരേന്ദ്രന്‍; സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്നാക്കണമെന്നാവശ്യം

കോഴിക്കോട്:സുല്‍ത്താന്‍ ബത്തേരി എന്ന പേര് മാറ്റി ഗണപതിവട്ടം എന്നാക്കണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും ഈ വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍, വിഷു റിലീസുകള്‍ക്ക് […]

കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ ദിവസം യാത്രയുടെ സമാപനം കാസര്‍കോട് മേല്‍പ്പറമ്പിലായിരിക്കും. രാവിലെ മധൂര്‍ ക്ഷേത്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലുമാണ് പദയാത്ര നടക്കുക. Also […]

നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍

നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍. മുഖം മിനുക്കാനുള്ള സദസല്ല സര്‍ക്കാരിന്റെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നവകേരള സദസ്സ് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും. അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. ഈ സര്‍ക്കാര്‍ എത്രത്തോളം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ് എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. Also Read; നവകേരളസദസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം പിണറായി […]

സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയെന്നും അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം. പകരം അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും പോലീസ് […]

കെ റെയിലൊന്നും വരില്ല, അതിനുള്ള പണി ചെയ്തിട്ടുണ്ട്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ റെയിലൊന്നും വരാന്‍ പോകുന്നില്ല. സില്‍വര്‍ ലൈനൊന്നും വരാന്‍ പോകുന്നില്ല. അതൊരു അടഞ്ഞ അധ്യായമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് കെ റെയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പദ്ധതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി ബിജെപി കേരള നേതൃത്വം. പദ്ധതി നടപ്പിലാകില്ലെന്ന് കെ സുരേന്ദ്രനും പികെ കൃഷ്ണദാസും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളം സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. Also Read; മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും […]

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജാമ്യ അപേക്ഷ നല്‍കി. ജാമ്യ അപേക്ഷ നല്‍കിയതിന് പിന്നാലെ കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെ ഹാജരായി. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും ഇര കെ.സുന്ദരയും കോടതിയില്‍ ഹാജരായി. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് […]