ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന […]