കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫ്. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. Also Read ; ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ […]

കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ; കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍ പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു ഈ സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന്. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരില്‍ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. Join with metro […]

ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. […]

എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുസ്ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ ഒരുവോട്ട് യു ഡി എഫിന് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം വിട്ടുനിന്നു. 36 വോട്ടാണ് മുസ്ലീഹ് മഠത്തിലിന് ലഭിച്ചത്. എന്‍ സുകന്യയ്ക്ക് പതിനെട്ട് വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണ് മുസ്ലിഹ് മഠത്തില്‍. ലീഗുമായുള്ള […]

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല. അതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതേതുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിന്റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. Also Read ; ബി ജെ പി നേതാവ് രഞ്ജിത് […]

കലോത്സവ കിരീടം കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം ചൂടി കണ്ണൂര്‍. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയത്. 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ണൂര്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്നത്. കണ്ണൂരിന്റെ അഞ്ചാം കിരീടനേട്ടമാണിത്. 949 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനവും 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

നവകേരള സദസ്സ് ഇന്ന് കണ്ണൂരിലേക്ക്; രണ്ടാം ദിനവും അവീസ്മരണീയം

കണ്ണൂര്‍ : കാസര്‍കോട് ജില്ലയിലെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍ പ്രവേശിക്കുമെന്നും രാവിലെ 11 മണിക്കാണ് പയ്യന്നൂര്‍ മണ്ഡലത്തില്‍ ജില്ലയിലെ ആദ്യത്തെ പരിപാടി നടക്കുന്നത്. തുടര്‍ന്ന് കല്യാശ്ശേരി,തളിപ്പറമ്പ്,ഇരിക്കൂര്‍ മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. രണ്ട് ദിവസംകൊണ്ടാണ് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങള്‍ മന്ത്രിസഭ സന്ദര്‍ശിച്ചത്. നവകേരള സദസ്സിന്റെ രണ്ടാം ദിനം ആവേശോജ്ജ്വലമായ പങ്കാളിത്തം കൊണ്ടും ക്രിയാത്മകമായ ചര്‍ച്ചകളാലും അവിസ്മരണീയമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read; ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയെങ്കിലും ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് […]

മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും കണ്ണൂരില്‍ വീണ്ടും ഏറ്റുമുട്ടിയതായി സൂചന. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്നും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വിവരം. ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ഏഴാംകടവ് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി […]

ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്

കണ്ണൂര്‍: ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് താല്‍കാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. യുദ്ധത്തില്‍ നിന്ന് രാജ്യം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനിയുടെ ഈ തീരുമാനം. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ ഇസ്രായേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുന്നത് മരിയന്‍ അപ്പാരല്‍സാണ്. മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് കമ്പനി എം ഡി തോമസ് ഓലിക്കല്‍ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി ഇസ്രായേല്‍ […]

കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന പിഎച്ച് ഡി വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്. റിട്ടയേര്‍ഡ് അധ്യാപകന്‍ രാമചന്ദ്രന്റെയും ഉളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗൗരിയുടെയും മകനാണ് ആശിഷ്. Also Read; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി