രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികാതിക്രമം; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്ര കേസില്‍ കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. പരാതിക്കാര്‍, യുവതികളുമായി സംസാരിച്ചവര്‍, മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. ഇതിന് ശേഷം ഇരകളായ യുവതികളുടെ മൊഴി രേഖപ്പെടുത്തും. ഗര്‍ഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ […]

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയകളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍. വി,ി നിയമനത്തലെ സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. Also Read: മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് […]

മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം

തൃശ്ശൂര്‍: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി. വൈശാഖനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിച്ച് അനുമതി തേടും. സംഘടനാപ്രവര്‍ത്തകയുടെ പരാതിയില്‍ വൈശാഖനെ സംഘടനയുടെ അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രധാന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ആണ് സംഘടനാ തീരുമാനം. Also Read: ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ […]

അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് രണ്ട് പേര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മലപ്പുറം കണ്ണമംഗംലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണേത്ത് […]

ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഷാജനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അപ്രിയകരമായ വാര്‍ത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും കെഡബ്ല്യുജെ പറഞ്ഞു. കര്‍ക്കശ നടപടിക്കും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. Also Read: കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി; […]

കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീര്‍ ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി. Also Read: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി, പിജി പ്രോഗ്രാമുകള്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം; തൃശൂരില്‍ 2 കോളേജുകള്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമാകും കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണ സംഘം മൊഴിയെടുക്കും, ശബ്ദസന്ദേശങ്ങളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. വരുംദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുല്‍ തന്നെയാണെന്ന് സ്ഥിരീകരിക്കണം. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമടക്കം പരിശോധിക്കും. Also Read: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍, അതിനുള്ള […]

കണ്ണൂരില്‍ വാടക വീട്ടില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. […]

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. പൊതുജന സുരക്ഷയെ കരുതിയാണ് നിബന്ധനകള്‍ കൊണ്ടുവന്നതെന്നുമാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. Also Read: സംസ്ഥാനത്ത് മഴ കനക്കും; തൃശൂരില്‍ യെല്ലോ അലര്‍ട്ട് 3 വര്‍ഷത്തിനിടെ സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട് 1017 അപകടങ്ങളാണ് കേരളത്തില്‍ […]

തൃശൂരില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍ രാവിലെയാണ് സംഭവം. തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബസിന് മുന്നിലായി പോയ കാര്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ […]