പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അമല്‍, ആദിത്യന്‍. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായിരുന്നത്. Also Read ;എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ ആരോടും പറയാതെ പോകുകയും പ്രദേശത്ത് ഉത്സവം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാനായി പോയതായിരിക്കുമെന്ന് മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത് എന്നാല്‍ ഏറെ നേരം കഴിഞ്ഞും […]

എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന്

കൊച്ചി: എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകും. എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ വിജയന് ആശ്വാസമാകും എന്നാല്‍ അത് തിരിച്ചാണെങ്കില്‍ കനത്ത തിരിച്ചടിയാകും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും. Also Read ; ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: മന്ത്രി പി രാജീവ് […]

ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു

മാനന്തവാടി: ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. കാട്ടാനയെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ഇന്നലെ രണ്ടുതവണ ദൗത്യസംഘം പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു. Also Read ; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന നിലവില്‍ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്നും ലഭിച്ച വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. […]

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പത്ത് കൊല്ലമായി സബ്‌സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാള്‍ 35% വില കുറച്ച് വില്‍ക്കാനാണ് പുതിയ തീരുമാനം. അഞ്ച് വര്‍ഷമായിട്ടും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ; ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിര്‍ത്തണം. […]

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച നടക്കും. എന്നാല്‍ ബന്ദ് കേരളത്തിലെ ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രതിഷേധ പ്രകടനം ഉണ്ടാകൂ. Also Read ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ല്‍ ഡല്‍ഹിയില്‍ കര്‍ഷകസമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് […]

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം നിയമസഭ് ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. നിയമസഭയില്‍ വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി പറഞ്ഞു. Also Read ; നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം അതേസമയം വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഷ്ടപരിഹാര […]

കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട്

മാനന്തവാടി: വയനാട് പടമലയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് കടുവയിറങ്ങിയത്. Also Read ; ലാവ്‌ലിനില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ആരോപണവുമായി ഷോണ്‍ ജോര്‍ജ് രാവിലെ ആറരയോടെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തിയെങ്കിലും അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവ വഴിയിലൂടെ കടന്ന് ബേലൂര്‍ മഗ്‌ന […]

വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു

അടിമാലി: വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും എന്ന മട്ടിലാണ് വെളുത്തുള്ളി വില കുതിച്ചുകൊണ്ടിരിക്കുന്നത്. മൊത്ത മാര്‍ക്കറ്റില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വെളുത്തുള്ളി കിലോക്ക് 400 രൂപക്കും മുകളിലാണ്. മുമ്പ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയായിരുന്നു വില. ഇപ്പോള്‍ കോര്‍പറേറ്റ് കമ്പനികള്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വെളുത്തുള്ളി എത്തിക്കുന്നതാണ് വില കൂടാന്‍ പ്രധാന കാരണം. Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സിപിഎം സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ പെന്‍ഷന്‍ കുടിശികയില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. Also Read ;തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്‌ അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി […]

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. Also Read ; സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു ഇന്ന് പുലര്‍ച്ചെയോടെയാണ് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ഒറ്റക്കാണ് ശാരദ താമസിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും […]