പാചക വാതക വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് വീണ്ടും കൂട്ടിയിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ച് സിലിണ്ടറിന് ഇപ്പോള്‍ 1806 രൂപയായി. Also Read ; കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കള്‍, ഭക്ഷ്യയോഗ്യമല്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് വില വര്‍ദ്ധനവ് ഇന്നാണ് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറുകളുടെ […]

സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു. Also Read ; വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന്‍ സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം […]

വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന്‍

ആലപ്പുഴ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെഎം ഷാജഹാന്‍. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സിപിഎമ്മിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിരന്തരം വിമര്‍ശിക്കുന്നവരില്‍ പ്രധാനിയാണ് കെഎം ഷാജഹാന്‍. Read Also ;രണ്‍വീര്‍ സിങും ദീപിക പദുകോണും മാതാപിതാക്കളാകാന്‍ പോകുന്നു വിഎസ് നിര്‍ത്തിയിടത്ത് നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന തലക്കെട്ടില്‍, വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം ചിത്രം […]

കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുകയാണ്. കേരളത്തില്‍ വരാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും ഈ വിധം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read;സിദ്ധാര്‍ഥന്റെ മരണം; പ്രധാനപ്രതി അഖില്‍ പിടിയില്‍ ദേശീയപാത അടക്കം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ആണ് കേരളം നടത്തുന്നത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നാന്നായി […]

മാനഹാനി ഭയന്ന് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഒടുവില്‍ ക്രൂരത വെളിപ്പെടുത്തി അമ്മ

മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പോലീസിന്റെ നീക്കം. സ്ഥലത്ത് ഫോറെന്‍സിക് സംഘവും പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്ന് അമ്മ ജുമൈലത്ത് പോലീസിന് മൊഴി നല്‍കി. Also Read ;സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് […]

സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി

കല്‍പ്പറ്റ: ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ അവധിയില്‍ പോയിരിക്കുകയാണ്. Also Read ; അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍ കോളേജ് ഹോസ്റ്റലില്‍ പലപ്പോഴും അടിപിടിയുണ്ടാകാറുണ്ട്. കോളേജില്‍ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിത […]

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് സതീശന്‍ ലീഗിനെ അറിയിച്ചു. പകരം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ അറിയിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. Also Read ; പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും […]

പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംപി

തൃശൂര്‍: സുനില്‍ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതാപന്‍ പറഞ്ഞു. Also Read ; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക് ‘അന്ധമായ കമ്മ്യൂണിസ്റ്റ് വിധോരമുള്ള ഒരാളല്ല ഞാന്‍. തൃശൂരിലെ നല്ല കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ തോല്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരില്‍ നിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. മഹാത്മാഗാന്ധിയെ […]

കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊച്ചി പള്ളുരുത്തിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികളാണ്. പള്ളുരുത്തി കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. Also Read ; രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് മരണത്തിനിരയായത്. 2021 ലെ ലാസര്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. Join with metro […]

മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെയാണ് (36) ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്. Also Read ; ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല ഈ സമയത്താണ് പര്‍ദ്ദ ധരിച്ചെത്തിയ ഫസീല പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സാന്‍പ്രീമിയര്‍ചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടില്‍ കെ.എന്‍. […]