തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം, രണ്ടാമത് എന്‍ഡിഎ

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് തിരിച്ചുവരവിന്റെ പ്രതീതിയിലാണെന്നാണ് നിഗമനം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നില്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കോര്‍പറേഷനില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്.

നടിയെ ആക്രമിച്ച കേസ്; വിധി പകര്‍പ്പ് ചോര്‍ന്നു, അന്വേഷിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി പരാതി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഇക്കാര്യം പറഞ്ഞത്. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമകത്തിന്റെ പകര്‍പ്പും ചീഫ് ജസ്റ്റിസിന് പരാതിക്കൊപ്പം […]

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാര്‍, വിധി 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം […]

തെരഞ്ഞെടുപ്പ്; തൃശൂര്‍ – എറണാകുളം അതിര്‍ത്തികളില്‍ 5 ദിവസം മദ്യശാലകള്‍ അടച്ചിടും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാണ് ഈ നീക്കം. പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; റദ്ദാക്കിയത് 300ലധികം സര്‍വീസുകള്‍, വലഞ്ഞ് യാത്രക്കാര്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയും ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും […]

ലൈംഗികാരോപണ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഹൈക്കോടതിയുടെ തീരുമാനം. നടിയെ ആക്രമിച്ച കേസ്; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത് ഗുരുതരമായ ആരോപണങ്ങളെന്ന കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്യുന്ന രാഹുല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണമോ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന വാദമോ നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ കോടതിയ്ക്ക് മുമ്പാകെ വാദിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദ്വാരപാലക പാളികള്‍ കടത്തിയതില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; ലിറ്ററിന് 74 രൂപ കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി […]

സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; ലിറ്ററിന് 74 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലകൂടി. ആറ് മാസത്തിനിടെ മണ്ണെണ്ണയ്ക്ക് ലിറ്റിന് 13 രൂപയാണ് കൂടിയത്. ലിറ്ററിന് 74 രൂപയായി. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡിസംബര്‍ മാസത്തില്‍74 രൂപയായി ഉയര്‍ന്നു. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന […]

രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചില്‍ വിവരം ചോരുന്നു; അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് എഡിജിപി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഈ സംശയം നിലനില്‍ക്കെ രാഹുലിനായുള്ള അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം രാഹുലിനായി അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടന്നെന്ന സൂചനയിലാണ് അന്വേഷമം വ്യാപിപ്പിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, […]

മാങ്കൂട്ടത്തിലിനെതിരായ പരാതി; ഹൈക്കമാന്‍ഡിലും സമ്മര്‍ദം, കേരളം ഉടന്‍ നടപടികള്‍ എടുക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമ്മര്‍ദത്തില്‍. പരാതികള്‍ ഹൈക്കമാന്‍ഡില്‍ എത്തിയതോടെ വിഷയം ദേശീയതലത്തില്‍ ബിജെപി ആയുധമാക്കുമോ എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തില്‍ കേരളം തുടര്‍നടപടികള്‍ എത്രയുംവേഗം എടുക്കണം എന്നാണ് നിര്‍ദേശം. ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനെ വലിച്ചിഴച്ചതില്‍ അതൃപ്തി ശക്തമാണ്. കേരളത്തില്‍ എത്തുന്ന കെ സി വേണുഗോപാല്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം. രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി […]

രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം വേഗത്തില്‍ കൈക്കൊള്ളുമെന്നമാണ് കെ മുരളീധരന്‍ പറഞ്ഞത്. ഇതിലൂടെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സൂചന ശക്തമാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന […]