തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി

തൃശ്ശൂര്‍: ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സ്വദേശമായ ആന്ധ്രപ്രദേശിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. ആലപ്പുഴയില്‍ നേരത്തെ കലക്ടറായിരുന്ന കൃഷ്ണതേജ തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ 27 വാഹനങ്ങള്‍

തൊടുപുഴ: ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് ഓഫ് റോഡ് ട്രക്കിങ്ങിനായി ഇടുക്കിയില്‍ മലമുകളില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ തിരിച്ചിറക്കാന്‍ കഴിയാതെ വാഹനം കുടുങ്ങി പോവുകയായിരുന്നു. Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം വെളളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം […]

യൂട്യൂബര്‍ അര്‍ജ്യു പ്രണയത്തില്‍; കാമുകി സോഷ്യല്‍ മീഡിയ താരം

ട്രോള്‍ വിഡിയോകളിലൂടെ ഹിറ്റായ യൂട്യൂബര്‍ അര്‍ജുന്‍ സുന്ദരേശന്‍ പ്രണയത്തില്‍. അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജുമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്. Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം അപര്‍ണയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് അര്‍ജുനും അപര്‍ണയ്ക്കും ആശംസകളുമായി എത്തുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എഐ ഒന്നും അല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഞാന്‍ ഇനി അരെ റോള്‍ മോഡല്‍ […]

എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. Also Read ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. വനജക്ക് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നു. […]

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയില്‍ കേരളം വീണ്ടും നമ്പര്‍ വണ്‍. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കെടുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. Also Read ; സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ് 2020-21ല്‍ സുസ്ഥിര വികസനത്തില്‍ 66 സ്‌കോര്‍ കാഴ്ച്ചവെച്ച ഇന്ത്യ 2023-24ല്‍ 71 ലേക്ക് കുതിച്ച് കേറിയിരിക്കുകയാണ്. കേന്ദ്ര […]

സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ്

പാലക്കാട്: സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 19 പെണ്‍കുട്ടികള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്. Also Read; നല്ല ശമ്പളത്തില്‍ KSRTC SWIFT ല്‍ ജോലി ഒഴിവ് ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകള്‍ അടക്കമുള്ളവരാണ് ജീവനക്കാര്‍ കാണാതെ പുറത്തു ചാടിയത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post […]

നല്ല ശമ്പളത്തില്‍ KSRTC SWIFT ല്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ഇപ്പോള്‍ ഹൗസ് കീപ്പിംഗ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവാര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://cmd.kerala.gov.in/  ഇല്‍ 2024 ജൂലൈ 3 മുതല്‍ ജൂലൈ […]

ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോടികള്‍ തട്ടിയെന്ന് പരാതി

തൃശ്ശൂര്‍: പവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. Also Read ; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ കണ്ടെത്തിയത് നിധിയോ? നൂറുപേരില്‍ നിന്നായി ഏകദേശം പത്തു കോടി രൂപ തട്ടിയെന്നാണ് പരാതി. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലിശയും നിക്ഷേപ തുകയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പോലീസില്‍ […]

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കൊട്ടാരക്കര എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പാലച്ചിറ അല്‍ ബുര്‍ദാനില്‍ സുല്‍ജാന്‍(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വര്‍ക്കല കോക്കാട് ദേവീകൃപയില്‍ ദീപുദാസ്(25), സമീര്‍ മന്‍സിലില്‍ സുധീര്‍(25) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതില്‍ സുധീറിന്റെ പരിക്ക് ഗുരുതരമാണ്. Also Read ; കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിക്കന്‍ ബിരിയാണി വിളമ്പി വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ എതിരെവന്ന കാര്‍ […]

കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിക്കന്‍ ബിരിയാണി വിളമ്പി

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിക്കന്‍ ബിരിയാണി വിളമ്പി. വിദ്യാര്‍ത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്. Also Read ; അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തില്‍ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്‍ 1930ല്‍ സ്ഥാപിക്കപ്പെട്ട കലാമണ്ഡലത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നു. കാലത്തിനനുസരിച്ച് കലാമണ്ഡലവും മാറണം എന്നതും മാംസാഹാരം മെനുവില്‍ ഉള്‍പ്പെടുത്തണമെന്നതും വിദ്യാര്‍ത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. കലാമണ്ഡലത്തില്‍ മാംസാഹാരം വിളമ്പാന്‍ പാടില്ലെന്ന് നിയമം ഒന്നും ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു. എന്നാല്‍ മാംസാഹാരം ഉള്‍പ്പെടുത്തിയതിനെതിരെ ചില […]