‘അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എനിക്ക് ഒരു വിഷമവുമില്ല’: ആസിഫ് അലി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ മനഃപൂര്‍വമല്ല അപമാനിച്ചതെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി. അദ്ദേഹം വിളിച്ചപ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍യാതൊരു വിഷമവും ഇല്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു ‘ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്‌നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ […]

മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുടെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയിരുന്നത്.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

‘മേയര്‍ രാജിവെക്കണം’; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. Also Read ; അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും പോലീസിന് […]

അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍

തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പുതിയ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണ തേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം. Also Read ; KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഇടുക്കി […]

KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ Divisional Accounts Officer തസ്തികയിലേക്ക് നിയമനം നടത്തുന്നു. അതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് KSEB യില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പോസ്റ്റുകളിലായി അപേക്ഷിക്കാം. മൊത്തം 31 ഒഴിവുകളാണ് ഉളളത്. അതിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി് അപേക്ഷിക്കാം. . ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.keralapsc.gov.in/  ഇല്‍ […]

മലപ്പുറത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ;കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാസര്‍കോട് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 7 ലക്ഷത്തിന്റെ രത്നമോതിരങ്ങള്‍ മോഷണം പോയി; ജീവനക്കാര്‍ക്കെതിരെ പരാതി

ഉദുമ: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ ഏഴ് ലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയതായി പരാതി. കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. മുംബൈ സ്വദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍. Also Read ; മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു ഈ കഴിഞ്ഞ ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടില്‍ താമസത്തിന് എത്തിയിരുന്നത്. താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ രത്നങ്ങള്‍ പതിച്ച നാല് മോതിരങ്ങള്‍ ഊരിവെച്ചിരുന്നു. പിന്നീട് മറ്റൊരു […]

പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം

പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് വന്‍ തിരിച്ചടി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും പാര്‍ട്ടി അംഗത്വം മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. Also Read ;ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തിരുവല്ല ഏരിയ കമ്മിറ്റി ആദ്ദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം […]

റിസ്‌കെടുത്താല്‍ ലഭിക്കുന്നത് 500 രൂപ! ഇന്‍ഷ്വറന്‍സില്ല, കേരളത്തില്‍ സ്‌കൂബാ ഡൈവേഴ്‌സിന് പുല്ലുവില !

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരുമടിയുമില്ലാതെ രണ്ട് ദിവസത്തിലേറെ ഒരു മനുഷ്യനുവേണ്ടി തിരച്ചിലിനിറങ്ങിയ സ്‌കൂബാ ഡൈവര്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ജീവനക്കാരില്‍ നിന്ന് 500 രൂപ മാത്രമാണ് അത്യന്തം അപകടസാദ്ധ്യതയുള്ള ഈ ജോലിക്ക് അധികമായി ലഭിക്കുന്നത്. Also Read ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പണിമുടക്കി ലിഫ്റ്റ് ; കുടുങ്ങിയത് ഡോക്ടറും രോഗിയും, രക്ഷപ്പെടുത്തി പോലീസ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായാലോ രോഗബാധിതരായാലോ, അപകടം സംഭവിച്ചാലോ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലും ഇവര്‍ക്കില്ല. ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്ന് കാലങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പണിമുടക്കി ലിഫ്റ്റ് ; കുടുങ്ങിയത് ഡോക്ടറും രോഗിയും, രക്ഷപ്പെടുത്തി പോലീസ്

തിരുവനന്തപുരം: ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. Also Read ; ബി.എസ്.എന്‍.എല്ലിലും ഇനി 4ജി; 15,000 കോടി രൂപയുടെ കരാറില്‍ ചേര്‍ന്ന് രത്തന്‍ടാറ്റ സ്ട്രെച്ചറിലായിരുന്ന രോഗിയേയും കൊണ്ട് അത്യാഹിത വിഭാഗത്തില്‍നിന്നും സിടി സ്‌കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. ഉള്ളില്‍ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നതിനാല്‍ പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റില്‍ അകപ്പെട്ടു. ഡോക്ടര്‍ എമര്‍ജന്‍സി അലാറം മുഴക്കുകയും ഫോണില്‍ അറിയിക്കുകയും ചെയ്തതനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പോലീസും […]