PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്ക് ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഈ തീരുമാനം എടുത്ത്. Also Read ;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്ന പിഎസ്സി കോഴ ആരോപണം. അതിനാലാണ് സിപിഐഎം കര്‍ശന നടപടിയിലേക്ക് കടന്നത്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് , യെല്ലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read; വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, […]

വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

കാസര്‍കോട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ്(21)നെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. Also Read ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി ജോയിയെ കണ്ടെത്താനായി അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടിലെ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം. Join with […]

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി

തൃശ്ശൂര്‍: ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സ്വദേശമായ ആന്ധ്രപ്രദേശിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. ആലപ്പുഴയില്‍ നേരത്തെ കലക്ടറായിരുന്ന കൃഷ്ണതേജ തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ 27 വാഹനങ്ങള്‍

തൊടുപുഴ: ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് ഓഫ് റോഡ് ട്രക്കിങ്ങിനായി ഇടുക്കിയില്‍ മലമുകളില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ തിരിച്ചിറക്കാന്‍ കഴിയാതെ വാഹനം കുടുങ്ങി പോവുകയായിരുന്നു. Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം വെളളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം […]

യൂട്യൂബര്‍ അര്‍ജ്യു പ്രണയത്തില്‍; കാമുകി സോഷ്യല്‍ മീഡിയ താരം

ട്രോള്‍ വിഡിയോകളിലൂടെ ഹിറ്റായ യൂട്യൂബര്‍ അര്‍ജുന്‍ സുന്ദരേശന്‍ പ്രണയത്തില്‍. അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജുമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്. Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം അപര്‍ണയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് അര്‍ജുനും അപര്‍ണയ്ക്കും ആശംസകളുമായി എത്തുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എഐ ഒന്നും അല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഞാന്‍ ഇനി അരെ റോള്‍ മോഡല്‍ […]

എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. Also Read ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. വനജക്ക് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നു. […]

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയില്‍ കേരളം വീണ്ടും നമ്പര്‍ വണ്‍. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കെടുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. Also Read ; സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ് 2020-21ല്‍ സുസ്ഥിര വികസനത്തില്‍ 66 സ്‌കോര്‍ കാഴ്ച്ചവെച്ച ഇന്ത്യ 2023-24ല്‍ 71 ലേക്ക് കുതിച്ച് കേറിയിരിക്കുകയാണ്. കേന്ദ്ര […]

സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി; കണ്ടെത്തി പോലീസ്

പാലക്കാട്: സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 19 പെണ്‍കുട്ടികള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്. Also Read; നല്ല ശമ്പളത്തില്‍ KSRTC SWIFT ല്‍ ജോലി ഒഴിവ് ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകള്‍ അടക്കമുള്ളവരാണ് ജീവനക്കാര്‍ കാണാതെ പുറത്തു ചാടിയത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post […]