സ്‌റ്റൈലിഷ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പങ്കുവച്ച പാരീസില്‍ നിന്നുള്ള തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. Also Read ; ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ? പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ […]

ചെറുതുരുത്തിയില്‍ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയതിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. Also Read ; കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ക്ക് ഗുരുതര പരിക്ക് ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ തന്നെ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം […]

ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് വരും. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകള്‍. Also Read ; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ലോകത്തിന് മുന്നില്‍ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. […]

സ്വര്‍ണവില വീണ്ടും താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Also Read ; കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് […]

കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, അക്കൌണ്ടന്റ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 1217 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. […]

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെന്‍ഡര്‍ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് ഈ സമരം. Also Read ;കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം കൊച്ചി നഗരത്തില്‍ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ സമര രംഗത്തേക്ക് വരുന്നത്. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്‌സ് […]

റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും

തിരുവനന്തപുരം: റേഷന്‍ മേഖലയോടുള്ള അവഗണനക്കെതിരെ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം നടക്കുന്നത്. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും. Also Read ;എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ രാപകല്‍ സമരമാണ് വ്യാപാരികള്‍ നടത്തുന്നത്. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് […]

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത് നിന്നാണ്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Also Read ; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കളമശേരിയില്‍ 21 പേര്‍ക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയില്‍ […]

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്. Also Read ; അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍ കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍തന്നെ തീ ആളിക്കത്തി. അപകടത്തിൽ ആർക്കും പരുക്കില്ല. മലപ്പുറം സ്വദേശിയുടെ കാറാണെന്നാണ് വിവരം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കല്‍പ്പറ്റയില്‍നിന്ന് ഫയര്‍ഫോഴ്സ് […]

അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍

കൊച്ചി: അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂണ്‍ 8-നാണ് പാറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവര്‍ മരിച്ചത്. വീടിന് തീപിടിച്ചായിരുന്നു ഇവരുടെ മരണം. കൂടാതെ കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. Also Read ; കണ്‍സെഷന്‍ കാര്‍ഡുണ്ടെങ്കിലെ നിരക്ക് ഇളവ് നല്‍കുകയുള്ളൂ…….നിലപാട് വ്യക്തമാക്കി സ്വകാര്യ ബസ്സുടമകള്‍ ബിനീഷും […]