കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ബാറിലെത്തി ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. Also Read ; ‘വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം വേണം’; കുട്ടിയാന കിണറ്റില്‍ കുടുങ്ങിയതിന് പിന്നാലെ മലയാറ്റൂരില്‍ പ്രതിഷേധം എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. […]

‘വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം വേണം’; കുട്ടിയാന കിണറ്റില്‍ കുടുങ്ങിയതിന് പിന്നാലെ മലയാറ്റൂരില്‍ പ്രതിഷേധം

കൊച്ചി: മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ കുടുങ്ങിയ പ്രദേശത്ത് ജനങ്ങളുടെ വന്‍ പ്രതിഷേധം. നിരന്തരമായി വന്യമൃഗശല്യമുള്ള പ്രദേശമാണെന്നും പരിഹാരം ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങളുടെ ഈ പ്രതിഷേധം. നാട്ടുകാര്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചിരിക്കുകയാണ്. മൂന്ന് മണിയോടെയാണ് ഇല്ലിത്തോട്ടില്‍ സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന കുടുങ്ങിയത്. ഇതോടെ മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അമ്മയാന തന്നെ കിണറ്റില്‍ വീണ കുട്ടിയാനയെ കരയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു. Also Read ; മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ […]

കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സേവ്യറിന് പരിക്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. Also Read ; ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും ശാന്തത പാലിച്ചിരുന്ന പോലീസ് സംഘര്‍ഷം അതിരുകടന്നതോടെയാണ്  ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും […]

പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. Also Read ;സ്‌റ്റൈലിഷ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. Join with […]

സ്‌റ്റൈലിഷ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പങ്കുവച്ച പാരീസില്‍ നിന്നുള്ള തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. Also Read ; ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ? പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ […]

ചെറുതുരുത്തിയില്‍ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയതിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. Also Read ; കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ക്ക് ഗുരുതര പരിക്ക് ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ തന്നെ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം […]

ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് വരും. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകള്‍. Also Read ; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ലോകത്തിന് മുന്നില്‍ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. […]

സ്വര്‍ണവില വീണ്ടും താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Also Read ; കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് […]

കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, അക്കൌണ്ടന്റ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 1217 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. […]

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെന്‍ഡര്‍ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് ഈ സമരം. Also Read ;കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം കൊച്ചി നഗരത്തില്‍ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ സമര രംഗത്തേക്ക് വരുന്നത്. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്‌സ് […]