പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ മൊഴി നല്‍കി നിര്‍മ്മാതാക്കളിലൊരാളായ നടന്‍ സൗബിന്‍ ഷാഹിര്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്നും നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. Also Read ; അസമിലെ കനത്ത മഴയ്ക്ക് നേരിയശമനം; വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് […]

കണ്ണൂരില്‍ സീബ്രലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്വകാര്യ ബസ്; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: വടകര – തലശ്ശേരി ദേശീയ പാതയില്‍ മടപ്പള്ളിയില്‍ സീബ്രലൈന്‍ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കന്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എന്‍. സുനില്‍ കുമാര്‍ (19), ദേവിക ജി നായര്‍ തണ്ണീര്‍ പന്തല്‍ (19), ഹൃദ്യ കല്ലേരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; നിയമം ലംഘിച്ച് ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയുടെ […]

നിയമം ലംഘിച്ച് ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയുടെ റൈഡ്; അന്വേഷണത്തിന് ഉത്തരവ്

കല്‍പ്പറ്റ: രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് ഈ സവാരി. വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. Also Read ; ‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി വയനാട് പനമരം ടൗണില്‍ ആയിരുന്നു ജീപ്പ് സവാരി. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ മോട്ടോര്‍ […]

‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജന്‍. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് തീക്കാറ്റ് സാജന്‍ ഭീഷണി മുഴക്കിയത്. Also Read ; പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോണ്‍കോള്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതിയുടെ […]

പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. Also Read ; കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു ദേശാടന പക്ഷികളില്‍ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വില്‍പനയിലൂടെയും അസുഖം പടര്‍ന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും […]

കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് ഈ മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. Also Read ; ‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ […]

‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍

ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, അതിന്റെ വൈബ് ഏറ്റെടുത്ത് കാണികള്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിങ്ങ് ആവേശകരമായി സമാപിച്ചപ്പോള്‍ താരമായത് മന്ത്രി മുഹമ്മദ് റിയാസാണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പില്‍ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി. ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി വീഡിയോ കൂടി പങ്കുവച്ചതോടെ ശരിക്കുമുള്ള […]

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.ഇന്ന് രാവിലെ അന്തരിച്ചു. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയായിരുന്നു. Also Read ; കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും ഖുറായിലെ സയ്യിദ് ഫസല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ […]

കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും

കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടി പ്രേക്ഷകരെ അമ്പരിപ്പിച്ച ഗായകന്‍ അബി വി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ 257ാം ചിത്രമായ വരാഹത്തിന് വേണ്ടിയാണ് അബി ആദ്യമായി മലയാളത്തില്‍ പാടുന്നത്. പാട്ടിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രാഹുല്‍ രാജാണ്. വരികള്‍ ബി കെ ഹരിനാരായണനും എഴുതുന്നു. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ സ്‌റ്റൈല്‍ പാട്ടാണ് വരാഹത്തിനായി ഒരുക്കുന്നത്. ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. Also Read ; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് […]

‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. Also Read ; ‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. […]