എന്നെ ബലിയാടാക്കിയപ്പോള്‍ ആരും മിണ്ടിയില്ല, ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്- ഇടവേള ബാബു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തന്നെ പലരും ബലിയാടാക്കിയപ്പോള്‍ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലര്‍ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാര്‍ത്തിത്തന്നതായും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതനായി പറഞ്ഞു. Also Read ; മലവെള്ളപ്പാച്ചില്‍; അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി; 4 മരണം സമൂഹമാധ്യമത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാള്‍പോലും മറുപടി പറഞ്ഞില്ല. […]

കളിയിക്കാവിള കൊലക്കേസ്; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയിലായി, കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. Also Read ; പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍; കേസ് റോഡ് തടസ്സപ്പെടുത്തിയതിന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. കാറിന്റെ രേഖകള്‍ […]

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഇപ്പോള്‍ സൂപ്പര്‍വൈസര്‍ ARFF, ഫയര്‍ & റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1, ഫയര്‍ & റെസ്‌ക്യൂ ഓപ്പറേറ്റര്‍ (FRO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് 2 പാസ്സായവര്‍ക്ക് കേരള സര്‍ക്കാരിന്റെ കീഴില്‍ മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ […]

കോടികളുടെ കുടിശ്ശിക; സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്താന്‍ ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി 60 ലക്ഷം രൂപയില്‍ അധികമാണ് എച്ച്എല്‍എല്‍ കമ്പനിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കാനുള്ളത്. Also Read ; മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; ചികിത്സ തേടിയത് 127 കുട്ടികള്‍, ഗുരുതരമല്ല അത്യാഹിത വിഭാഗത്തിലെ ചികിത്സ, മെഡിസെപ്, കാരുണ്യ ബനവലന്റ് ഫണ്ട്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി […]

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; ചികിത്സ തേടിയത് 127 കുട്ടികള്‍, ഗുരുതരമല്ല

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. Also Read ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ആരും ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച […]

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. Also Read ; സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും പന്നിയങ്കര ടോള്‍ പ്ലാസയുടെ പരിസരപ്രദേശത്തുള്ള ആറു പഞ്ചായത്തുകള്‍ക്ക് ആയിരുന്നു ഇതുവരെ […]

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് വനിതാ കോളേജില്‍ വെച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുക. Also Read ; ഐപിസി, സിആര്‍പിസി അല്ല ഇനി ബിഎന്‍എസ്എസ്; രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂന്നാം വര്‍ഷം ഡിഗ്രി കോഴ്‌സ് അവസാനിപ്പിക്കാനുള്ള ഒപ്ഷന്‍ നാല് വര്‍ഷ […]

രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകള്‍ നോക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മറ്റമില്ല. Also Read ; ‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന് ജൂണ്‍ മാസത്തിലും ഇത്തരത്തില്‍ ഒരു വിലകുറവ് വരുത്തിയിരുന്നു. അന്ന് 70.50 രൂപയാണ് കുറച്ചത്. അതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി […]

മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് […]

പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ

ന്യൂഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എന്‍.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എന്‍.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിന്‍ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. Also Read;ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ യു.ജി.സി നെറ്റ് […]