സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് വനിതാ കോളേജില്‍ വെച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുക. Also Read ; ഐപിസി, സിആര്‍പിസി അല്ല ഇനി ബിഎന്‍എസ്എസ്; രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂന്നാം വര്‍ഷം ഡിഗ്രി കോഴ്‌സ് അവസാനിപ്പിക്കാനുള്ള ഒപ്ഷന്‍ നാല് വര്‍ഷ […]

രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകള്‍ നോക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മറ്റമില്ല. Also Read ; ‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന് ജൂണ്‍ മാസത്തിലും ഇത്തരത്തില്‍ ഒരു വിലകുറവ് വരുത്തിയിരുന്നു. അന്ന് 70.50 രൂപയാണ് കുറച്ചത്. അതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി […]

മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് […]

പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ

ന്യൂഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എന്‍.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എന്‍.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിന്‍ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. Also Read;ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ യു.ജി.സി നെറ്റ് […]

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത്

കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്. മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തില്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവര്‍ സമൂഹ […]

നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദന്‍. നടി ഇന്ന് ഗുരുവായൂരില്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. Also Read ; ‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ […]

‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ രാഘവന്‍

ദില്ലി: മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാര്‍ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയില്‍വേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗണ്‍ ട്രാജഡിക്ക് സമാനമാണ് സാഹചര്യം. Also Read […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു, ആരോഗ്യ നില ഗുരുതരം

കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. അഞ്ച് വയസുകാരി ബാധിച്ച് കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂര്‍ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്. Also Read; ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ […]

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അവധികള്‍ ഈ ജില്ലയില്‍; മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മലയോര മേഖലയില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Also Read ; ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; ആറ് പേര്‍ക്ക് പരിക്ക്, നിരവധി കാറുകള്‍ തകര്‍ന്നു മഴദുരിതം തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, […]