ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയിരുന്ന ഇയാളുടെ വയറിലാണ് ഇഷ്ടിക കൊണ്ടത്. പരിക്ക് ഗുരുതരമല്ല. Also Read ; ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്‍പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന്‍ ഇരുന്നിരുന്നത്. […]

പ്ലസ് വണ്‍ : ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് 8ന്

തിരുവനന്തപുരം : ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ സമ്മര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടിന് ആദ്യ സുപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. Also Read ; ’11 വര്‍ഷമായി കാത്തിരുന്ന കിരീടം’ ; ലോകകപ്പ് ആരാധകര്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 9ന് രാവിലെ 10 മുതല്‍ പ്രവേശം നേടാനാക്കും. സീറ്റ് ക്ഷാമം നിലനില്‍ക്കുന്ന മലപ്പുറത്ത് എവിടെയൊക്കെ എത്ര അധിക ബാച്ചുകള്‍ അനുവദിക്കണമെന്നു സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ഇന്ന് റിപ്പോര്‍ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ താല്‍കാലിക അധിക ബാച്ചുകള്‍ […]

ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് റേഷന്‍ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല അതുകൊണ്ട് തന്നെ ജൂലൈ 8,9 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും റേഷന്‍ വ്യാപാരി സംയുക്ത സംഘടനയുടെ നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടന രാപകല്‍ സമരം നടത്തും. Also Read ; ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില […]

‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. Also Read ; കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം എംപിയെന്ന നിലയില്‍ പൊലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് […]

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുര്‍ഭരണങ്ങള്‍ക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തില്‍ സീറ്റുകള്‍ നേടണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നില്‍ക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും സുരേഷ് ഗോപി. പ്രതികരിച്ചു. Also Read ; പ്രഖ്യാപനത്തില്‍ വെട്ടിലായി, വാക്കുപാലിച്ചു; രാജസ്ഥാനില്‍ മന്ത്രി ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിലാണ് സൂര്യയെ കണ്ടെത്തിയത്. കാണാതായ മറ്റൊരു യുവതി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. Also Read ; പാലക്കാട് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് വെട്ടേറ്റു ; പോലീസ് അന്വേഷണം ആരംഭിച്ചു പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു […]

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ജോലിക്ക് പോകാന്‍ ഇറങ്ങിയ യുവാവിന് ഗുരുതരപരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു കാട്ടാന ആക്രമിച്ചത്. Also Read ; കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുക്കാരന്‍ മരിച്ചു വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഈ സംഭവം. വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. Join with […]

തിരുവനന്തപുരത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74) സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. Also Read ; കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവുകള്‍ വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 2700 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.pnbindia.in/  ഇല്‍ 30 ജൂണ്‍ 2024 മുതല്‍ […]

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു. Also Read ; ‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് […]