കുുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി; വിതുമ്പി കുടുംബാംഗങ്ങള്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്‌നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി Also Read ;ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് […]

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Also Read ;ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച […]

ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥനാണ് രതീഷ്. സഹപ്രവര്‍ത്തകനോട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറാകാനും രതീഷ് ഫോണിലുടെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയിരുന്നില്ല. Also Read ; കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ […]

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം

കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഉത്തര്‍പ്രദേശില്‍ […]

വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല , കേന്ദ്രമന്ത്രി പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് ; പ്രതികരണവുമായി ഗവര്‍ണര്‍

തൃശ്ശൂര്‍: കുവൈറ്റിലെ അപകടത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിലെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്താണ്് കാര്യം. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി കുവൈറ്റില്‍ […]

അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇന്ന് അലേര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച പൊതുവെ ഈ സമയത്ത് ലഭിക്കേണ്ട മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം,നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് സോഷ്യല്‍ മീഡിയില്‍ വന്‍ ചര്‍ച്ച ; ട്രോളോട് ട്രോള്‍

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തിയത്. വിനീത് ശ്രീനിവാസന്റ സംവിധാനത്തില്‍ ഒരുങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം 1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നിവിന്‍ പോളിയുടെ നിതിന്‍ മോളിയായുള്ള മാസ് എന്‍ട്രിയും ഏറെ ശ്രദ്ധേയമായിരുന്നു. Also Read ;പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍ ആദ്യ ദിവസങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച […]

പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആള്‍ തലവേദനയാകുന്നു. സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകില്‍ നിന്ന് സ്ത്രീകളെ അടിചാ ശേഷം രക്ഷപ്പെട്ട് പോകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. ഇതിനകം പത്തിലധികം സ്ത്രീകള്‍ക്ക് അടി കിട്ടി. ഇയാളെ പിടിക്കാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മല്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യം അടി കിട്ടിയത്. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും രാവിലെ വെളിച്ചം വീഴുന്നതിനു മുന്‍പ് നടക്കുന്നവരെയാണ് അടിക്കുന്നത്. […]

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങള്‍ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. Also Read ;കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ […]

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവം; കര്‍ശന നടപടി കടുക്കുമെന്ന് ഹൈക്കോടതി

കോഴിക്കോട്: ചെറുവണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അശ്രദ്ധവും അപകടകരവുമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോ കേന്ദ്ര […]