പ്രചാരണത്തിനിടെ കൃഷ്ണ കുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജിക്ക് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.കുണ്ടറ മുളവന ചന്തമുക്കില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. വലതു കണ്ണിനാണ് പരിക്കേറ്റത്. Also Read ;കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ് പ്രചാരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു.  ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം […]

ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി;കേരളത്തില്‍ എന്‍ഡിഎ ഇത്തവണ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഓളം സൃഷ്ടിക്കുകയാണ്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതോടൊപ്പം മറ്റുളളവരെ കുറ്റപ്പെടുത്താനും മടിക്കാറില്ല. അത്തരത്തില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടെന്നും ഇത്തവണ എന്‍ഡിഎ കേരളത്തില്‍ രണ്ടക്കം കടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.എന്‍ഡിഎയുടെ ഈ മുന്നേറ്റത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വെപ്രാളമാണെന്നുമാണ് സുരേന്ദ്രന്റെ പരാമര്‍ശം. Also Read; രാജീവ് […]