വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി

വിദേശത്ത് ജോലി നേടുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായം നല്‍കുന്ന നോര്‍ക്കയുടെ പദ്ധതി. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവരുടെ നൈപുണ്യ വികനസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെയും യാത്രാ ചെലവുകള്‍ വഹിക്കുന്നതിന് സഹായം നല്‍കുന്നതിലൂടെയും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നവരെ സഹായിക്കുന്നതിനാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശ ഇളവോടെ അനുവദിക്കും. നോര്‍ക്ക […]

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, സംഭവത്തില്‍ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രമീകരണങ്ങളില്‍ വന്ന മാറ്റം കാരണമാണ് സംഭവമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നും ആഭ്യന്തര […]

സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തു; പി എസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: ശബരിമലയിലെ സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പിഎസ് പ്രശാന്ത് നിര്‍ദേശം നല്‍കിയതായി ഹൈക്കോടതി ചുണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല എന്നും പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേളീയവേഷം […]

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളീയവേഷം വേണം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തില്‍ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്. സര്‍ക്കുലറും ഇറക്കി. സാധാരണയായി സര്‍ക്കാര്‍ പരിപാടികളില്‍ ഏത് വസ്ത്രം ധരിക്കണമെന്നതില്‍ നിബന്ധനകള്‍ ഉണ്ടായിട്ടില്ല. രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം എന്നാല്‍ ഏതാണ് കേരളീയ വേഷമെന്നും സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്.  

രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. തീരുമാനിച്ചതിലും നേരത്തെയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ […]

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. നവംബറില്‍ ആദ്യ വാരത്തിലായിരിക്കും തീയതി പ്രഖ്യാപനമുണ്ടാവുക. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ 10 മെഡിക്കല്‍ കോളേജുകളില്‍ 700 സീറ്റുകള്‍ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. രണ്ടു കോളേജുകളിലായി 51 സീറ്റുകള്‍ കുറച്ചതിനാല്‍ ഫലത്തില്‍ വര്‍ധനവ് 649 ആണ്. ആകെ മൊത്തം രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ 2025-’26 അധ്യയനവര്‍ഷം 11,400 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു അതേസമയം, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 456 സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം അമൃത […]

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കടത്ത് കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയെന്ന് എസ്‌ഐടി വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കറക്കം അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ എത്തിയത്. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.

ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.ഐ.ടി. തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ (JEE Main) 2026 പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമാക്കാന്‍ ഇത്തവണ ഇന്ത്യയിലും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്‍.ടി.എ ആറിയിച്ചിട്ടുണ്ട്. പരീക്ഷ രണ്ട് സെഷനുകളിലായാണ് നടത്തുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സെഷന്‍ പരീക്ഷാ തീയതി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍: സെഷന്‍ 1 – 2026 ജനുവരി […]